CinemaGeneralLatest NewsMollywoodNEWSWOODs

സാമാന്യ ബുദ്ധിയില്ലാത്തവരോട് തര്‍ക്കിച്ചിട്ട് കാര്യമില്ല; പാര്‍വതി വിവാദത്തില്‍ പ്രതികരണവുമായി കനി കുസൃതി

ഇരുപത്തിരണ്ടാമത് ഐഎഫ്‌എഫ്കെ യുടെ ഓപ്പണ്‍ഫോറത്തില്‍ പങ്കെടുത്തു കൊണ്ട് നടി പാര്‍വതി പറഞ്ഞ വാക്കുകള്‍ വിവാദമാകുകയും സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ച ആകുകയും ചെയ്തിരുന്നു. കസബ എന്ന സിനിമയിലെ മമ്മൂട്ടിയുടെ സ്ത്രീ വിരുദ്ധ ഡയലോഗുകളെ പരാമര്‍ശിച്ചു കൊണ്ടായിരുന്നു പാര്‍വതിയുടെ പരാമര്‍ശം. മഹാനടന്‍ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുന്നത് സങ്കടകരമാണ് എന്ന് പാര്‍വതി പഞ്ഞു. നായകന്‍ പറയുമ്ബോള്‍ ഇത് മഹത്വവത്കരിക്കുകയാണ്. മറ്റു പുരുഷന്‍മാര്‍ക്കും ഇത് ചെയ്യാനുള്ള ലൈസന്‍സ് നല്‍കലാണ് ഇതെന്നും അവര്‍ അഭിപ്രായപ്പെട്ടിരുന്നു. അതിന് പിന്നാലെ സൈബര്‍ ആക്രമണവുമായി മമ്മൂട്ടി ഫാന്‍സ് പാര്‍വതിക്ക് നേരെ എത്തുകയും ചെയ്തു. ഈ വിഷയത്തില്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തുകയാണ് നടി കനി.

”ആരാധക ആള്‍ക്കൂട്ടത്തെ കുറ്റംപറഞ്ഞിട്ടൊന്നും ഇനിയൊരു കാര്യവുമില്ല. പാര്‍വതി അവര്‍ക്ക് പറയാനുള്ളത് കൃത്യമായ ഭാഷയില്‍ അവതരിപ്പിക്കുകയാണ് ചെയ്തത്. അത് വളച്ചൊടിച്ചാണ് ആരാധക ആള്‍ക്കൂട്ടം ആക്രമണം നടത്തുന്നത്. പറഞ്ഞകാര്യങ്ങള്‍ മനസ്സിലാക്കാനുള്ള സാമാന്യബൂദ്ധിയില്ലാത്തവരോട് തര്‍ക്കിക്കാന്‍ പോകാതെ ഒഴിഞ്ഞിപോകുന്നതാണ് നല്ലതെന്നും കനി പറഞ്ഞു.പാര്‍വതിയല്ല സൂപ്പര്‍സ്റ്റാറുകളെ പറ്റി ആരെന്തു പറഞ്ഞാലും ആരാധകരുടെ പ്രതികരണം ഇങ്ങനെ തന്നെയായിരിക്കും. ആരാധന എന്നു പറയുന്നത് അന്ധമായിരിക്കുന്നതിന്റെ പ്രശ്നമാണിത്,” കനി പറഞ്ഞു.

 

shortlink

Related Articles

Post Your Comments


Back to top button