
അഷ്കര്‍ സൗദാന്‍, സാന്ദ്ര എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി ജിബിൻ സംവിധാനം ചെയ്യുന്ന “വള്ളിക്കെട്ട്’ എന്ന സിനിമയുടെ ചിത്രീകരണം ഗുരുവായൂരിൽ ആരംഭിച്ചു. നാലുംകൂടി എന്ന ഗ്രാമത്തിലെ രാജൻ ആശാന്‍റെയും മൂന്നു ശിഷ്യന്മാരുടെയും ജീവിതത്തിലുണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് സസ്പെൻസ് നിറഞ്ഞ പശ്ചാത്തലത്തിൽ പറയുന്നത്. സംവിധായകന്‍ ജിബിനും ഷിനു രാഘവനും ചേർന്നാണ് ചിത്രത്തിന്‍റെ രചന നിർവ്വഹിക്കുന്നത്. ഉത്പൽ വി. നായനാരാണ് ഛായാഗ്രാഹകൻ. ജയകൃഷ്ണൻ എഡിറ്റിംഗും പട്ടണം ഷാ ചമയവും ഒരുക്കുന്നു. മധു, ബോബൻ ആലുംമൂടൻ, ബാബു ജോസ്, അരിസ്റ്റോ സുരേഷ്, മാമുകോയ, കൊച്ചുപ്രേമൻ, ജാഫർ ഇടുക്കി, ശിവജി ഗുരുവായൂർ, നാരായണൻകുട്ടി, കൃഷ്ണകുമാർ, സന്ദീപ്, മാസ്റ്റർ അജയ്, അമൃത, ചാർമിള, കനകലത, സീമ ജി. നായർ, ശോഭാമോഹൻ, ശാന്താകുമാരി, ബിന്ദു അനീഷ് തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിലുണ്ട്. ജിബിന്റെ വരികള്‍ക്ക് മുരളി പുനലൂരാണ് സംഗീതം നല്‍കുന്നത്. എം.ജി. ശ്രീകുമാർ, പന്തളം ബാലൻ, ജിബിൻ, ആതിര മുരളി, ആൻ ജോസഫ് തുടങ്ങിയവരാണ് ഗായകര്‍. സാന്ദ്രാസ് ഇന്‍റർനാഷണലിന്‍റെ ബാനറിൽ സന്തോഷ് നായരാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Post Your Comments