അന്തരാഷ്ട്ര ചലച്ചിത്ര മേളയില്‍ ഇത്തവണ ഡെലിഗേറ്റായി പങ്കെടുക്കാനല്ല ഷാജി കൈലാസ് ആനി താര ദമ്പതികളുടെ മകൻ ജഗൻ എത്തിയത്. അമ്മയുടെ വഴി പിന്തുടര്ന്ന് അടുത്തിടെയാണ് ഈ താരപുത്രന് വഴുതക്കാട് സമൂസ കോര്‍ണ്ണര്‍ ആരംഭിച്ചത്.കൂട്ടുകാരുമായി ചേര്‍ന്ന് തുടങ്ങിയ സമൂസ കോര്‍ണ്ണര്‍ നല്ല രീതിയില്‍ മുന്നേറുകയാണ്.അതിന് ശേഷമാണ് യുടെ പ്രധാന വേദിക്കരികില്‍ സമൂസയുമായി ജഗനെത്തിയത്.
പതിനഞ്ചിലധികം വിഭവങ്ങളാണ് ജഗന് ഒരുക്കിയിട്ടുള്ളത്. ജഗന്റെ സമൂസ കോര്‍ണ്ണര്‍ ഇതിനോടകം തന്നെ ഡെലിഗേറ്റുകളുടെ ശ്രദ്ധ നേടിക്കഴിഞ്ഞു.ജഗന്റെ കൈപ്പുണ്യം രുചിച്ചറിഞ്ഞ നിര്‍മ്മാതാവ് സുരേഷ് കുമാറും അക്കാദമി ചെയര്മാന് കമലുമാണ് മുഖ്യവേദിയായ ടാഗോര്‍ തിയേറ്ററിനിരികില് സമൂസ കോര്‍ണ്ണര്‍ തുടങ്ങാന്‍ നിര്‍ദേശിച്ചത്. ഇക്കാര്യത്തിന് അച്ഛനും അമ്മയും പച്ചക്കൊടി കാണിച്ചതോടെ ജഗന് സമൂസ കോര്‍ണ്ണര്‍ തുടങ്ങുകയായിരുന്നു
Post Your Comments