ആക്രമിക്കപ്പെട്ട നടിയെ സിനിമയിൽ അഭിനയിപ്പിക്കാൻ നിർമ്മാതാക്കൾ വിസമ്മിക്കുന്നതായി സംവിധായിക വിധു വിൻസെന്റ്.സംഭവത്തെക്കുറിച്ച് വിധു പറഞ്ഞതിങ്ങനെ ‘‘അടുത്തിടെ ഒരു സിനിമ ചെയ്യുന്നതിനായി ഞാന്‍ ഒരു നിര്‍മാതാവിനെ സമീപിച്ചു. ആക്രമിക്കപ്പെട്ട നടിയെ കേന്ദ്ര കഥാപാത്രമാക്കി സിനിമ ചെയ്യാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ നടിയുടെ എതിര്‍പക്ഷം ആ സിനിമയെ തകര്‍ക്കുമെന്നും കൂവിത്തോല്‍പ്പിക്കുമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. മറ്റു പല നിര്‍മാതാക്കളോടും സംസാരിച്ചെങ്കിലും അതിനുള്ള സാധ്യത പോലുമില്ലെന്ന രീതിയിലായിരുന്നു അവരുടെ പ്രതികരണം.’
ഐഎഫ്എഫ്കെ ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു വിധു. സിനിമയിലെ സ്ത്രീ സാന്നിധ്യം’ എന്നതായിരുന്നു വിഷയം. പല ചര്‍ച്ചകളിലും നടി ആക്രമിക്കപ്പെട്ട വിഷയത്തെ കുറിച്ച് സംസാരിക്കാന്‍ ആളുകള്‍ മടിക്കുകയാണ്. വുമന്‍ ഇന്‍ സിനിമാ കളക്ടീവ് ഉണ്ടാകാനിടയായ സാഹചര്യം അതാണെന്നും വിധു പറഞ്ഞു. പുരോഗമന സമൂഹമെന്ന് നടിക്കുമ്പോഴും നമ്മള് പുരുഷ മേധാവിത്വത്തിന് അടിമപ്പെട്ടിരിക്കുന്ന സമൂഹമാണ് എന്നതാണ് വാസ്തവമെന്നും അവര്‍ പറഞ്ഞു.
Post Your Comments