
ആടുപുലിയാട്ടം,അച്ചായൻസ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം കണ്ണൻ താമരക്കുളം ഒരുക്കുന്ന പുതിയ ബിഗ് ബജറ്റ് ചിത്രമാണ് ‘ചാണക്യതന്ത്രം’.ശത്രുപക്ഷത്തെ ചടുലവേഗതയില്‍ നിലംപരിശാക്കുന്ന ചാണക്യനെന്ന തന്ത്രശാലിയായ പോരാളിയെ അവതരിപ്പിക്കുന്നത് മലയാളികളുടെ യുവതാരം ഉണ്ണി മുകുന്ദനാണ്.മറ്റൊരു പ്രധാന വേഷത്തില്‍ നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോനും ചിത്രത്തിൽ എത്തുന്നു.
‘ആടുപുലിയാട്ട’ത്തിന്‍റെ തിരക്കഥാകൃത്തായ ദിനേശ്പളളത്താണ് ചാണക്യതന്ത്രത്തിനു തിരക്കഥയൊരുക്കുന്നത്. ശിവദാ , ശ്രുതി രാമചന്ദ്രൻ സായ്കുമാര്‍, സമ്പത്ത്, ജയന്‍ ചേര്‍ത്തല, രമേഷ് പിഷാരടി, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, തുടങ്ങിയ വന്‍ താരനിരയും ചിത്രത്തിലുണ്ട്. മിറാക്കിള്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ മുഹമ്മദ് ഫൈസല്‍ ചിത്രം നിര്‍മ്മിക്കുന്നു. പ്രദീപ് നായരാണ് ഛായാഗ്രാഹകൻ.സംഗീതം ഷാൻ റഹ്‌മാൻ.ചിത്രം അടുത്ത വർഷം തീയേറ്ററുകളിൽ എത്തും.
Post Your Comments