മലയാളത്തില്‍ നിന്നും തമിഴകത്തെത്തി വിജയക്കൊടി പാറിച്ച നിരവധി താരങ്ങളുണ്ട്. അസിന്, നയന്‍താര തുടങ്ങിയ നായികമാര്‍ക്ക് പുറമേ യുവതാരങ്ങളില്‍ ശ്രദ്ധേയരായ പ്രത്വിരാജ്, ദുല്‍ഖര്‍ സല്മാന്, നിവിന്‍ പോളി ഒക്കെ തമിഴ് സിനിമാ പ്രേമികള്‍ക്കും പ്രിയപ്പെട്ടവരായി മാറിയിരിക്കുകയാണ്. ‘റിച്ചി’ എന്ന മാസ്സ് സിനിമ കഴിഞ്ഞ് രണ്ടു തമിഴ് ചിത്രങ്ങളിലാണ് നിവിന്‍ പോളി അടുത്തതായി അഭിനയിക്കാന്‍ പോകുന്നത്. ദുല്‍ഖറിന്റെ ഒരു ചിത്രം ചിത്രീകരണം തുടങ്ങിയിട്ടുണ്ട്. അതിന് പുറമേ മലയാളികളുടെ മറ്റൊരു പ്രിയ നടന് കൂടിയായ ഫഹദ് ഫാസില്‍ തമിഴില്‍ ഗംഭീര വരവിനൊരുങ്ങുകയാണ്.
തമിഴകത്തു തുടക്കം കുറിക്കുമ്പോൾ ഫഹദ് വില്ലനായാണോ നായകനായാണോ അഭിനയിക്കുന്നത് എന്നറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാലോകം.
മോഹൻ രാജയുടെ സംവിധാനത്തില്‍ എത്തുന്ന “വേലൈക്കാരൻ” എന്ന ചിത്രത്തില്‍ ശിവകാർത്തികേയനും അഭിനയിക്കുന്നുണ്ട്. ഇവരില്‍ ആരാണ് നായകന് എന്ന കാര്യത്തില്‍ ആരാധകര്‍ക്ക് ഇതുവരെയും ഒരു വ്യക്തത വന്നിട്ടില്ല. നയന്‍താരയും,സ്നേഹയുമാണ് നായികമാര്‍. പ്രകാശ് രാജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിസംബർ 22നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.
Post Your Comments