
മതപരമായി പൊതു വേദികളില്‍ പോയി സിനിമ കാണുന്നതിന് കടുത്ത നിയന്ത്രണങ്ങള്‍ ഉള്ള സൗദി അറേബ്യയിൽ സിനിമ തിയേറ്ററുകൾ തുറക്കാനൊരുങ്ങുന്നു. സാമ്പത്തിക വളര്‍ച്ചയും ടൂറിസം മേഖലയിലെ കുതിച്ചു ചാട്ടങ്ങളും ലക്ഷ്യമാക്കിയാണ് സൗദി ഭരണകൂടം മാറ്റത്തിനൊരുങ്ങുന്നത്. അടുത്ത വര്‍ഷം മാർച്ചോടെ സിനിമ തിയേറ്ററുകൾ തുറക്കാനാണ് സൗദി ഭരണകൂടം തീരുമാനമെടുത്തിരിക്കുന്നത്. സാമ്പത്തികമായി മെച്ചപ്പെടുന്നതിന് പുറമേ പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും ഇത് കാരണമായി തീരുമെന്നും വാർത്ത വിതരണ സാംസ്കാരിക മന്ത്രി അവാദ് ബിൻ സാലെ അലവാദ് പറഞ്ഞു. 300 തിയേറ്ററുകളിലായി 2,000 സ്ക്രീനുകൾ നിർമ്മിക്കുവാനാണ് സൗദി പദ്ധതിയിടുന്നത്.2030തോടെ ഇതിന്റെ പണി പൂര്‍ത്തിയാക്കാന്‍ കഴിയും. 9,000 കോടി റിയാലാണ് ഇതിനായി സൗദി ചെലവഴിക്കുന്നത്.
Post Your Comments