കൊച്ചി: ഉണ്ണി മുകുന്ദൻ നായകനാകുന്ന ‘ചാണക്യ തന്ത്രം’ എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണ് കർമ്മവും കൊച്ചിയിൽ നടന്നു. ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ സംവിധായകൻ സിദ്ധീഖ് സ്വിച്ച് ഓണ് കർമ്മം നിർവ്വഹിച്ചു.സിദ്ധീഖ്, നാദിര്‍ഷ, തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം, ശ്രുതി രാമചന്ദ്രൻ, സംവിധായകന്‍ എം പദ്മകുമാർ,നിർമ്മാതാവ് ഫൈസൽ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി. ‘രാമലീല’യുടെ സംവിധായകൻ അരുൺ ഗോപി സ്ക്രിപ്റ്റ് ഏറ്റുവാങ്ങി സംവിധായകൻ കണ്ണൻ താമരക്കുളത്തിന് നൽകി. അനൂപ് മേനോനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ശ്രുതി രാമചന്ദ്രൻ, ശിവദ എന്നിവരാണ് നായികമാർ.
തിങ്കൾ മുതൽ വെള്ളി വരെ, ആടുപുലിയാട്ടം, അച്ചായൻസ് എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രം കൂടിയാണിത്. ദിനേശ് പള്ളത്ത് ആണ് തിരക്കഥ ഒരുക്കുന്നത്. കണ്ണന്‍റെ കഴിഞ്ഞ ചിത്രങ്ങളായ തിങ്കള്‍ മുതല്‍ വെള്ളി വരെ, ആടുപുലിയാട്ടം എന്നീ ചിത്രങ്ങള്‍ക്കും തിരക്കഥ ഒരുക്കിയത് ദിനേശ് പള്ളത്ത് ആയിരുന്നു. മിറാക്കിൾ പ്രൊഡക്ഷൻസിന്റെ ബാനറിൽ മുഹമ്മദ് ഫൈസൽ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രദീപ് നായരാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ സംഗീതം നല്‍കുന്നു. നടന്‍ ഉണ്ണി മുകുന്ദനും ഒരു ഗാനം ആലപിക്കുന്നുണ്ട്. ‘മാസ്റ്റര്‍ പീസ്’ എന്ന മമ്മൂട്ടി ചിത്രമാണ് ഉണ്ണി മുകുന്ദന്റെ പ്രദര്‍ശനത്തിനെത്താന്‍ പോകുന്ന ചിത്രം.
Post Your Comments