
ജയന്റെ അനിയന്റെ മകളാണെന്ന രീതിയിലായിരുന്നു സീരിയല്‍ നടി ഉമാ നായര്‍ കഴിഞ്ഞ ദിവസം നടന്ന ടെലിവിഷന്‍ ഷോയില്‍ കൂടുതല്‍ ശ്രദ്ധ നേടിയത്. റിമി ടോമി അവതരാകയായി എത്തുന്ന ഒന്നും ഒന്നും മൂന്ന് എന്ന പ്രോഗ്രാമിലാണ് ഉമാ നായര്‍ ഗസ്റ്റ് ആയി എത്തിയത്. ഉമാ നായര്‍ ജയന്റെ അനിയന്റെ മകളാണെന്ന് പുറം ലോകം അറിഞ്ഞതോടെ ജയന്റെ സഹോദരനായ സോമന് നായരുടെ മകള്‍ ലക്ഷ്മി ഫേസ്ബുക്ക് ലൈവിലെത്തി കാര്യം വിശദീകരിച്ചിരുന്നു. ഉമാ നായര്‍ ജയന്റെ അനിയന്റെ മകളാണെന്ന വാദം അംഗീകരിക്കാന്‍ കഴിയില്ല എന്നായിരുന്നു ലക്ഷ്മിയുടെ പ്രതികരണം, സംഭവം കൂടുതല്‍ വിവാദമായതോടെ ലക്ഷ്മിയുടെ സഹോദരന് ആദിത്യനും ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയുണ്ടായി. ജയന് ഒരു സഹോദരനെ ഉള്ളുവെന്നും അത് തന്റെ പിതാവ് സോമന് നായരാണെന്നും ആദിത്യന് ഫെയ്സ്ബുക്ക് വീഡിയോയിലൂടെ വ്യക്തമാക്കി.ഉമ നായര്‍ ചിലപ്പോള്‍ അകന്ന ബന്ധുവായിരിക്കാം പക്ഷെ ജയന്റെ അനിയന്റെ മകളാണെന്നൊക്കെ ചാനല്‍ ചര്‍ച്ചയില്‍ വന്നിരുന്നു പറയുന്നത് ശരിയായ കാര്യമല്ലെന്നും ആദിത്യന് പ്രതികരിച്ചു.
Post Your Comments