നടി സുരഭി ലക്ഷ്മിക്ക് ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത ചിത്രമായിരുന്നു മിന്നാമിനുങ്ങ്. ചിത്രം അര്‍ഹിച്ച രീതിയിലുള്ള പ്രദര്‍ശന വിജയം നേടാത്തതില് തനിക്ക് വിഷമമുണ്ടെന്നു മുന്‍പ് ഒരു ടിവി ചാനലില്‍ സംസാരിക്കവേ സുരഭി വ്യക്തമാക്കിയിരുന്നു.
അനുമോദനങ്ങള്‍ ഏറെ ലഭിച്ചുവെങ്കിലും അവരില്‍ ഭൂരിഭാഗം പേരും ചിത്രം തിയേറ്ററില്‍ കാണാത്തവരാണെന്നും സുരഭി വ്യക്തമാക്കി. തനിക്കൊപ്പം നിന്ന് സെല്‍ഫിയെടുത്ത ആളുകള്‍ മാത്രം ഉണ്ടായിരുന്നേല്‍ മിന്നാമിനുങ്ങ് എന്ന ചിത്രം തിയേറ്ററില്‍ വിജയം നേടിയേനെ എന്നും സുരഭി ചിരിയോടെ പങ്കുവെച്ചു.
Post Your Comments