നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമാ രംഗത്ത് സജീവമാകുകയാണ് നടി സനൂഷ, തമിഴ് ചിത്രം കൊടി വീരനിലൂടെയാണ് സനൂഷ സിനിമയിലേക്ക് തിരിച്ചെത്തുന്നത്. ഒരു തമിഴ് ചാനലിനു നല്കിയ അഭിമുഖത്തില്‍ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിനിടെ ഈ അഭിമുഖം അച്ഛനും അമ്മയും കാണരുതേ എന്നും സനൂഷ പറയുന്നു, അതിന്റെ കാരണം അവതരാകന്റെ ഒരു ചോദ്യത്തിനു മറുപടി നല്‍കിയതാണ്.
‘ബിയറാണോ വൈന്‍ ആണോ കൂടുതല്‍ ഇഷ്ടം?’ എന്ന ചോദ്യത്തിന് വൈന്‍ എന്നാണ് സനൂഷ മറുപടി നല്‍കിയത്. ബിയറിന്റെ ടേസ്റ്റ് ഇഷ്ടമല്ലെന്നും, സനൂഷ പങ്കുവെച്ചു. ‘വോഡ്കയാണോ വിസ്കിയാണോ ഏറെ പ്രിയം?’ എന്ന ചോദ്യത്തിന് സനൂഷ ഓര്‍ക്കാതെ വോഡ്കയെന്നു മറുപടി പറഞ്ഞ ശേഷം ഈ അഭിമുഖം അച്ഛനും അമ്മയും കാണാനിടവരരുതേയെന്നും സനൂഷ പറഞ്ഞു.
Post Your Comments