കുട്ടികള്‍ക്ക് മ എന്ന അക്ഷരത്തോടാണ് ഏറെ പ്രിയമെന്ന് സന്തോഷ് പണ്ഡിറ്റ്, അതിന്റെ കാരണവും സന്തോഷ് പണ്ഡിറ്റ് പറയുന്നു. കുട്ടികള്‍ ആദ്യം പറഞ്ഞു തുടങ്ങുന്നത് മ എന്നാണ്. ഏതു ദേശത്തെ കുട്ടികള്‍ ആണെങ്കിലും അമ്മയെ അവര്‍ മ എന്നാണ് ആദ്യം വിളിക്കുന്നത് കാരണം അമ്മയില്‍ മാത്രമല്ല മ ഉള്ളത്. ഉമ്മ, മമ്മി, അങ്ങനെ അമ്മ എന്നത് ‘മ’യുമായി ബന്ധപ്പെട്ടു കിടക്കുന്നതിനാല്‍ കുട്ടികളെ മ എന്ന അക്ഷരം വല്ലാതെ ആകര്‍ഷിക്കുന്നുണ്ട്, അതുകൊണ്ടാണ് തന്റെ ചിത്രത്തിലെ ഒരു ഗാനം ‘മമമ മായാവി’ എന്ന് എഴുതിയതെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. ഒരു ടിവി ചാനലില്‍ സംസാരിക്കുമ്പോഴായിരുന്നു കുട്ടികളുടെ മ സ്നേഹത്തെക്കുറിച്ച് സന്തോഷ് പണ്ഡിറ്റ് മൊഴിഞ്ഞത്.
Post Your Comments