FestivalIFFKNEWS

സ്വതന്ത്ര സിനിമ നിര്‍മ്മാണം വെല്ലുവിളി ; അര്‍ജന്റീനിയന്‍ സംവിധായകര്‍

സ്വതന്ത്ര സിനിമാ നിര്‍മ്മാണം തങ്ങളുടെ രാജ്യത്ത് വലിയ വെല്ലുവിളിയാണെന്ന് അര്‍ജന്റീനയിലെ സംവിധായകര്‍. ഏര്‍ണസ്‌റ്റോ അര്‍ഡിറ്റോ, വിര്‍ന മൊലിന എന്നിവരാണ് അര്‍ജന്റീനയിലെ സിനിമാ മേഖലയെക്കുറിച്ച് സംസാരിച്ചത്. ചലച്ചിത്രമേളയുടെ ഭാഗമായി ടാഗോര്‍ തീയറ്ററില്‍ നടന്ന മീറ്റ് ദ ഡയറക്ടേഴ്‌സ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച സിംഫണി ഫോര്‍ അന എന്ന ചിത്രത്തിന്റെ സംവിധായകരാണ് ഇവര്‍. സിനിമാ നിര്‍മ്മാണത്തിന്റെ ഏതു ഘട്ടത്തിലും തടസ്സമുണ്ടായേക്കാം. സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് പലതരം ഇടപെടലുകളുണ്ടാകുന്നു. സ്വതന്ത്ര സിനിമകളെ പിന്തുണക്കുന്ന നിര്‍മ്മാതാക്കളും കുറവാണ്. ചിത്രീകരണം പൂര്‍ത്തിയായ സിനിമകള്‍ പ്രദര്‍ശിപ്പിക്കാനാവാതെ നിന്നുപോയേക്കാം. അതുകൊണ്ടുതന്നെ സിനിമ പഠിച്ചവര്‍ മാത്രമാണ് ഈ മേഖലയിലേക്ക് വരുന്നതെന്ന് ഏര്‍ണസ്‌റ്റോ പറഞ്ഞു. നീതിക്കും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനും വേണ്ടി സിനിമയ്ക്ക് അകത്തും പുറത്തും ഒരുപോലെ കലഹിക്കേണ്ടിവരുന്നുവെന്ന് വിര്‍ന മൊലിന പറഞ്ഞു. ഇന്നലെ പ്രദര്‍ശിപ്പിച്ച ചിത്രങ്ങളായ വൈഷ്ണവീയുടെ നിര്‍മ്മാതാവ് മനോഹന്‍ നനായക്കാര, തീന്‍ ഓര്‍ ആദായുടെ സംവിധായിക ഡാരിയ ഗൈക്കലോവ, നിര്‍മ്മാതാവ് ധീര്‍ ഹൊമായ എന്നിവരും പങ്കെടുത്തു. മീര സാഹിബ് മോഡറേറ്ററായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button