ഓരോ വര്‍ഷം കഴിയുന്തോറും ഗോവയെക്കാള്‍ കേരള രാജ്യാന്തര ചലച്ചിത്രമേള കൂടുതല്‍ ജനപ്രീതി നേടുമെന്ന് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലഷ്മി. സ്ത്രീയെ ചൂഷണം ചെയ്യാത്ത ഒരു തൊഴിലിടവും ഇല്ലെന്നും ഭാഗ്യലക്ഷ്മി അഭിപ്രായപ്പെടുന്നു. ഐഎഫ്എഫ്കെയുടെ ഭാഗമാകാന്‍ എത്തിയപ്പോഴായിരുന്നു ഭാഗ്യലക്ഷ്മിയുടെ പ്രതികരണം
ഭാഗ്യലക്ഷ്മിയുടെ വാക്കുകളിലേക്ക്
“വര്‍ഷം കഴിയുംതോറും ഗോവയെക്കാള്‍ കേരളത്തിലെ രാജ്യാന്തര ചലച്ചിത്രമേള കൂടുതല്‍ കൂടുതല്‍ ജനകീയമാകുകയാണ്. ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രവര്‍ത്തകരെയും സിനിമകളേയും പരിചയപ്പെടാന്‍ ലഭിക്കുന്ന ലോകവേദിയാണിത്. സമൂഹത്തിലെ എല്ലാ സ്ത്രീകള്‍ക്കുമുള്ള വാക്കാണ് അവള്‍ക്കൊപ്പം. അവള്‍ക്കൊപ്പമാണ് ഞാനും. സ്ത്രീയെ ചൂഷണം ചെയ്യാത്ത ഒരു തൊഴിലിടവും ഇല്ല. സിനിമ ആയതുകൊണ്ട് കൂടുതല്‍ ആളുകള്‍ അതിലേക്കു ശ്രദ്ധിക്കുന്നു.”
Post Your Comments