Latest NewsNEWS

കലാഭവന്‍ മണിയുടെ മരണത്തിന് പിന്നില്‍ ഡോക്ടര്‍; ആരോപണം നിഷേധിച്ച് സഹോദരൻ

തൃശൂര്‍: നടൻ കലാഭവൻ മണിയുടെ മരണത്തിന് പിന്നിൽ ഡോക്ടർ സുമേഷാണെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് സഹോദരൻ ആര്‍എല്‍വി രാമകൃഷ്ണന്‍. ഡോക്ടർ സെഡേഷൻ നൽകിയതാണ് മരണ കാരണമെന്ന് താൻ പറഞ്ഞതായി ചില ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

കരള്‍ രോഗമുള്ള ഒരാള്‍ക്ക് ആന്റി ബയോട്ടിക് പോലും നല്‍കാന്‍ പാടില്ലാത്തതാണ്. അത് ഡോക്ടര്‍ സുമേഷിന് വളരെ വ്യക്തമായി അറിയാമായിരുന്നുവെന്നും എന്നിട്ടും തന്റെ ചേട്ടന് സഡേഷന്‍ നല്‍കുകയായിരുന്നുവെന്നും രാമകൃഷ്ണന്‍ ആരോപിച്ചതായിട്ടാണ് വാര്‍ത്തകള്‍ വന്നത്.എന്നാൽ ഇതൊന്നും താൻ പറഞ്ഞതല്ലെന്ന് രാമകൃഷ്ണൻ ഫേസ്ബുക്കിലൂടെ കുറിച്ചു.

ആര്‍എല്‍വി രാമകൃഷ്ണന്റെ പോസ്റ്റ്‌ 

”ഒരു സ്വകാര്യ എന്ന ഓൺലൈൻ പത്രത്തിൽ ഞാൻ അഭിപ്രായപ്പെട്ടു എന്ന് പറഞ്ഞു കൊണ്ട് വന്ന ഒരു ന്യൂസ് കാണാനിടയായി.ഇത് ശരിയായ വാർത്തയല്ല. സി.ബി.ഐ അന്വേഷണം ഏറ്റെടുത്ത അന്നു മുതൽ യാതൊരു പത്രമാധ്യമങ്ങൾക്കു മുൻപിൽ ഇത്തരത്തിലുള്ള പരാമർശങ്ങൾ നടത്തിയിട്ടില്ല’. സോഷ്യൽ മീഡിയായിലൂടെയുള്ള ഇത്തരം പരാമർശങ്ങളുടെ ഉറവിടം എവിടെ നിന്നാണ് എന്നറിയില്ല; ദയവായി ഇത് ഒരു അറിയിപ്പായി കരുതണം.സി.ബി.ഐയുടെ അന്വേഷണ റിപ്പോർട്ട് കോടതിയിൽ എത്തുന്നതു വരെ യാതൊരു അഭിപ്രായ പ്രകടനത്തിന് പ്രസക്തിയില്ല.”

shortlink

Related Articles

Post Your Comments


Back to top button