യുവനടൻ നിവിൻ പോളിയുടെ പുതിയ ചിത്രമായ റിച്ചിയെ വിമർശിച്ചതിന്റെ പേരിൽ ആരാധകരുടെ വൻ പ്രതിഷേധ സ്വരമാണ് മറ്റൊരു യുവ താരമായ രൂപേഷ് പിതാംബരനെതിരെ ഉയർന്നു വന്നത് .പ്രതിഷേധമെന്നല്ല മറിച്ച് അസഭ്യവർഷം തന്നെയായിരുന്നു നടനെതിരെ ഉയർന്നത്.ഒടുവിൽ ഫേസ്ബുക്കിലൂടെ മാപ്പു പറഞ്ഞ് നടൻ രംഗത്തുവന്നിരിക്കുകയാണ് .
അഭിനേതാവ്, സംവിധായകൻ എന്നതിലുപരി താൻ ഒരു സിനിമാപ്രേമിയാണെന്നും അതുകൊണ്ടാണ് റിച്ചിയെ വിമർശിച്ചതെന്നും
രൂപേഷ് പറയുന്നു. സിനിമാമേഖലയിൽ ജോലി ചെയ്യുന്ന ആൾ ആണെന്ന കാര്യം മറന്നുകൊണ്ടുള്ള പ്രതികരണം പലരെയും വേദനിപ്പിച്ചു. ഇതിന് താൻ മാപ്പ് ചോദിക്കുന്നുവെന്ന് രൂപേഷ് കുറിച്ചു. ഞാൻ കാരണം ഉണ്ടായ വേദനയ്ക്ക് ക്ഷമ ചോദിക്കുന്നുവെന്നും രൂപേഷ് ഫെയ്സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
Post Your Comments