
ചുരുങ്ങിയ കാലയളവ് കൊണ്ട് പ്രേക്ഷക മനസ്സില്‍ സ്ഥാനം നേടിയ നടിയാണ് അനുമോള്‍. വ്യത്യസ്ത പ്രമേയം കൈകാര്യം ചെയ്യുന്ന സിനിമകളിലാണ് അധികവും അനുമോളെ കാണാറുള്ളത്. അനുവിന്റെ തിയേറ്ററില്‍ എത്തിയ പുതിയ ചിത്രമാണ് ‘നിലാവറിയാതെ’. പ്രശസ്ത ക്യാമറമാന് ഉല്‍പ്പല്‍ വി നയനാര്‍ സംവിധാനം ചെയ്ത ‘നിലാവറിയാതെ’. കഴിഞ്ഞ ദിവസമാണ് പ്രദര്‍ശനത്തിനെത്തിയത്.ചിത്രത്തില്‍ ‘പാറ്റ’ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അനുമോള്‍ ഫേസ്ബുക്ക് ലൈവിലെത്തി ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചു, പാറ്റ എന്ന ചിത്രത്തിലെ കഥാപാത്രത്തിന്റെ പേര് ഏറെ വ്യത്യസ്തമായിട്ടുണ്ടെന്നായിരുന്നു പ്രേക്ഷകരുടെ പ്രതികരണം.
Post Your Comments