CinemaKollywoodNEWS

കരിയറില്‍ നിര്‍ണായക പങ്കുവഹിച്ച മലയാള സംവിധായകനെക്കുറിച്ച് വിജയ്‌

പ്രണയ ചിത്രങ്ങളിലൂടെയാണ് നടന്‍ വിജയ്‌ തമിഴിലെ സൂപ്പര്‍ താരമാകുന്നത്, കരിയറിന്റെ തുടക്കത്തില്‍ ചെയ്ത ‘തുള്ളാതെ മനവും തുള്ളും’, ‘കാതലുക്കു മര്യാദെ’ തുടങ്ങിയ ചിത്രങ്ങളാണ് വിജയിക്ക് പ്രണയ നായകനെന്ന വിളിപ്പേര് നല്‍കിയത്. പിന്നീടു ആക്ഷന്‍ ചിത്രങ്ങളിലേക്ക് ചുവടുമാറ്റിയ വിജയ്‌ തമിഴകത്തിന്റെ ഇളയദളപതിയായി പ്രേക്ഷക മനം കീഴടക്കുകയായിരുന്നു. ഫാസില്‍ മലയാളത്തില്‍ സംവിധാനം ചെയ്ത ‘അനിയത്തിപ്രാവ്’ എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പാണ്‌ ‘കാതലുക്ക് മര്യാദ’. തമിഴിലും ഫാസില്‍ തന്നെയായിരുന്നു ചിത്രം സംവിധാനം ചെയ്തത്. തമിഴിലെത്തിയപ്പോള്‍ വിജയ്‌ ആയിരുന്നു നായകനായി അഭിനയിച്ചത്.

തന്റെ കരിയറില്‍ നിര്‍ണായക പങ്കുവഹിച്ച സംവിധായകന്‍ ഫാസില്‍ ആണെന്ന് തുറന്നു പറയുകയാണ് ഇളയദളപതി. ‘കാതലുക്കു മര്യാദെ’ എന്ന ചിത്രത്തിന് പുറമേ ‘കണ്ണുക്കുള്‍ നിലാവ്’ എന്ന ഫാസില്‍ ചിത്രത്തിലും വിജയ്‌ അഭിനയിച്ചിട്ടുണ്ട്. ‘കാതലുക്കു മര്യാദെ’ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള തമിഴ് നാട് സര്‍ക്കാരിന്റെ പുരസ്‌കാരം വിജയിക്ക് ലഭിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button