പ്രമുഖ തമിഴ് സംവിധായകന് ധരണി വിജയെ നായകനാക്കി ഒരുക്കാന്‍ ആഗ്രഹിച്ച ചിത്രമായിരുന്നു ധൂള്‍. എന്നാല്‍ ചിത്രത്തില്‍ നായകന് ആയത് വിക്രം. തെന്നിന്ത്യന്‍ സൂപ്പര്‍ താര പദവി വിക്രം നേടിയതില്‍ ധൂളിനു പ്രധാന പങ്കുണ്ട്. ചിത്രത്തില്‍ പോലീസ് ഓഫീസറായി വിക്രം തകര്‍ത്തു. തൃഷയായിരുന്നു നായിക.
എന്നാല്‍ വിജയോടാണ് ഈ ചിത്രത്തിന്റെ കഥ ആദ്യം സംവിധായകന് പറഞ്ഞിരുന്നത്. എന്നാല്‍ കഥ ഇഷ്ടപ്പെട്ടില്ലെന്നും പറഞ്ഞു വിജയ് ആ ചിത്രം നിരസിക്കുകയായിരുന്നു. അതിനു ശേഷമാണു വിക്രം ആ റോളിലേയ്ക്ക് എത്തുന്നത്. എന്നാല്‍ ധൂള്‍ കൈവിട്ടതില്‍ വലിയ നിരാശയുണ്ടെന്ന് വിജയ് പറയുന്നു. ആദ്യം തന്നോട് പറഞ്ഞ രീതിയില്‍ ആയിരുന്നില്ല ചിത്രം ഒരുക്കിയത്. അത് കൊണ്ട് തന്നെ വലിയ വിജയമായി. ചിത്രം റിലീസ് ചെയ്ത സമയത്ത് സംവിധായകന് ധരണിയോടു താന്‍ ഇത്ബ് ചോദിച്ചെന്നും വിജയ് ഒരു അഭിമുഖത്തില്‍ പറയുന്നു.
Post Your Comments