ബോളിവുഡ് താരം സണ്ണി ലിയോണിനെതിരെ വന്‍ പ്രതിഷേധ പ്രകടനം. ബംഗളൂരുവില്‍ പുതുവത്സരദിവസം നടത്താനിരിക്കുന്ന പരിപാടിയില്‍ സണ്ണി ലിയോണ്‍ പങ്കെടുക്കുന്നതിനെ തുടര്‍ന്നാണ് പ്രതിഷേധം. ഡിസംബര്‍ 31 നാണ് സണ്ണി ലിയോണിന്റെ ഡിജെ പെര്‍ഫോമന്‍സും ലൈവ് ഷോയും നടക്കുക. ഇതിനെതിരെയാണ് കന്നഡ സംഘടനയുടെ പ്രതിഷേധം.
ബംഗളൂരു നഗരത്തിന്റെ സംസ്‌ക്കാരത്തിന് സണ്ണി ലിയോണിന്റെ വരവ് കോട്ടം തട്ടുമെന്നാണ് കന്നഡ സംഘടന പറയുന്നത്. ഡിസംബര്‍ ഏഴിനായിരുന്നു ബംഗളൂരുവില്‍ പ്രതിഷേധ പ്രകടനം നടന്നത്. കര്‍ണാടക രക്ഷണാ വേദികെ എന്ന സംഘടന പ്രതിഷേധ പ്രകടനത്തിനൊപ്പം സണ്ണി ലിയോണിന്റെ കോലം കത്തിക്കുകയും ചെയ്തു. ബംഗളൂരുവിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ ഒരു പരസ്യ ഏജന്‍സിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
പോണ്‍ സിനിമയില്‍ നിന്നും ബോളിവുഡിലെ താര റാണിയാണ് സണ്ണി ലിയോണ്‍ മാറിക്കഴിഞ്ഞു. സൗത്ത് ഇന്ത്യന്‍ സിനിമാ ഇന്‍ഡസ്ട്രിയിലേക്കും സണ്ണി ലിയോണ്‍ എത്തുകയാണ്. അവരുടെ ആദ്യ തെലുങ്കു ചിത്രം സൈന്‍ ചെയ്ത് കഴിഞ്ഞു. ബോളിവുഡില്‍നിന്ന് ദക്ഷിണേന്ത്യന്‍ സിനിമയിലേക്കും സണ്ണി തന്റെ സാന്നിദ്ധ്യം വ്യാപിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ അവരുടെ ഭൂതകാലത്തിന്റെ പേരില്‍ ഇപ്പോഴും വേട്ടയാടുന്നത് അനീതിയാണെന്ന് വാദിച്ചു കൊണ്ട് മറുപക്ഷവും രംഗത്ത് സജീവമാണ്.
Post Your Comments