CinemaMollywoodNEWS

സ്ഫടികത്തിലെ തോമസ്‌ ചാക്കോ ഇത്രയ്ക്കും അധപതിച്ചോ?

ഒരു സിനിമ കണ്ട ശേഷം അതിനെക്കുറിച്ച് അഭിപ്രായം പറയാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്, എന്ന് കരുതി എന്തും വിളിച്ചു പറയാവുന്ന ഒരു സംസ്കാരം അംഗീകരിക്കാന്‍ കഴിയുന്നതല്ല. വിമര്‍ശനത്തിനും ഒരു അതിര്‍വരമ്പ് വേണം, അത് പൂര്‍ണ്ണമായും ലംഘിക്കുന്നതായിരുന്നു സംവിധായകന്‍ രൂപേഷ് പീതാംബരന്റെ ‘റിച്ചി’ എന്ന ചിത്രത്തെക്കുറിച്ചുള്ള ഫേസ്ബുക്ക് കമന്റ്, ഒരു സിനിമ ഇറങ്ങി രണ്ടാം ദിവസം ഇത്തരമൊരു നിരീക്ഷണം നടത്തി സിനിമയെ താറടിച്ച് കാണിക്കാന്‍ ശ്രമിക്കുന്നത് മറ്റുചില വ്യക്തിപരമായ പ്രതിഷേധങ്ങള്‍‍ മൂലമാണോ? എന്നും സംശയിക്കേണ്ടിയിരിക്കുന്നു, ഇങ്ങനെയുള്ള കൂട്ടര്‍ എന്ത് കൊണ്ട് ചില സിനിമകള്‍ മാത്രം തിരഞ്ഞു പിടിച്ചു വിമര്‍ശിക്കുന്നു? നടനെന്ന രീതിയിലും സംവിധായകന്‍ എന്ന രീതിയിലും രൂപേഷ് മോളിവുഡില്‍ സജീവമായി നില്‍ക്കുന്ന ഒരു സിനിമാ താരമാണ്, അതിന്‍റെ മാന്യതയ്ക്ക് കോട്ടം വരുത്തുന്നതായിരുന്നു രൂപേഷിന്റെ പ്രസ്താവന.

രൂപേഷിന്റെ ഇത്തരം നിലപാടിനെ പരസ്യമായി വിമര്‍ശിച്ചു കൊണ്ട് ഒട്ടേറെപ്പേര്‍ രംഗത്തെത്തുകയും ചെയ്തു, ഗൗതം രാമചന്ദ്രന്‍ എന്ന നവാഗത സംവിധായകനാണ് നിവിന്‍ പോളിയെ നായകനാക്കി ‘റിച്ചി’ എന്ന ചിത്രം തമിഴില്‍ ഒരുക്കിയത്, ‘ഉളിദവരു കണ്ടന്തേ’ എന്ന കന്നഡ ചിത്രത്തിന്റെ റീമേക്ക് ആണ് ‘റിച്ചി’. നവാഗതനെന്ന നിലയില്‍ ഗൗതം രാമചന്ദ്രന്‍ സിനിമയിലേക്ക് എത്തുമ്പോള്‍ പ്രതീക്ഷകളും ഏറെയാണ്‌, ആ പ്രതീക്ഷകള്‍ക്ക് മുകളില്‍ ചവിട്ടു നിന്നുകൊണ്ടായിരുന്നു രൂപേഷ് ചിത്രത്തിന് ആരോജകമായ രീതിയില്‍ വിധി നിര്‍ണയിച്ചത്.

 
മാസ്റ്റര്‍പീസ് ആയ സിനിമയെ റീമേക്ക് ചെയ്ത് പീസ് ആക്കി കളഞ്ഞു എന്നായിരുന്നു രൂപേഷിന്റെ പരിഹാസം, ഒരു സംവിധായകനെന്ന നിലയില്‍ കുറച്ചു കൂടി പക്വമായ ഭാഷയോടെ രൂപേഷിനു ചിത്രത്തെ വിലയിരുത്താമായിരുന്നു. രൂപേഷിന്റെ നിലവാരം താഴ്ന്ന പരാമര്‍ശം കേള്‍ക്കുമ്പോള്‍ സ്ഫടികത്തിലെ തോമസ്‌ ചാക്കോ അത്രയ്ക്കും അധപതിച്ചു എന്ന സംശയം ബാക്കി നിര്‍ത്തുന്നു.

shortlink

Related Articles

Post Your Comments


Back to top button