സമൂഹത്തില്‍ നിലനില്പിന് പോലും നിയമസാധുതയില്ലാത്ത സാഹചര്യമാണുള്ളതെന്നു നടി റിമ കല്ലിങ്കല്‍. ചലച്ചിത്രമേളയുടെ വേദിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. സ്ത്രീകളും മറ്റ് ലൈംഗിക ന്യൂനപക്ഷങ്ങളും നേരിടുന്ന പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ സിനിമ എന്ന മാധ്യമത്തെ ഉപയോഗപ്പെടുത്തണമെന്നും റിമ കല്ലിങ്കല്‍ പറഞ്ഞു.
”വളരെ പ്രതീക്ഷ ഉണര്‍ത്തുന്നതാണ് ചലച്ചിത്രമേളയിലെ അവള്‍ക്കൊപ്പം എന്ന വിഭാഗം. നമ്മുടെ ചുറ്റും പലതരത്തിലുള്ള ലിംഗപരമായ പ്രശ്നങ്ങളുണ്ട്. ഞങ്ങളുടെ നിലനില്പിന് പോലും നിയമസാധുതയില്ലാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. നിയമപരമായി ഞങ്ങള്‍ നിലനില്ക്കുന്നില്ല എന്ന് കരുതുന്ന ഒരു സമൂഹത്തിലാണ് ജീവിക്കുന്നത് എന്ന് ചോദിക്കേണ്ട ആവശ്യം വരികയാണ്. ഇത്രയും വലിയൊരു വേദിയില്‍ പൊതുജനങ്ങളുടെ മുന്നില്‍ നില്ക്കുന്ന ഞങ്ങളുടെ അവസ്ഥ ഇതാണെങ്കില്‍ നമ്മള് മറ്റ് സ്ത്രീകളുടെ കാര്യവും നോക്കേണ്ടതുണ്ട്. അതൊക്കെ ചലച്ചിത്രമേളയില്‍ പരിഗണിക്കപ്പെടുന്നു എന്നത് വലിയൊരു കാര്യമാണ്. ഇക്കാര്യങ്ങളെക്കുറിച്ച് നമ്മള് സംസാരിച്ചുതുടങ്ങണം. ചര്‍ച്ചകള്‍ നടക്കണം. സിനിമ ശക്തമായ ഒരു മാധ്യമമാണ്. ഈ നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ മാധ്യമമാണ് സിനിമ. ഈ വേദിയെ നമ്മള് ഉപയോഗിക്കുകയാണ് വേണ്ടത്”-റിമ പറഞ്ഞു.
Post Your Comments