CinemaGeneralMollywoodNEWS

ആടുജീവിതത്തിനായി പൃഥ്വിരാജിന്‍റെ സാഹസം ഇങ്ങനെ

അടുത്ത വര്‍ഷം തുടക്കത്തില്‍ പൃഥ്വിരാജ് നായകനാകുന്ന ആടുജീവിതമെന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും. ജനപ്രിയത നേടിയ ബെന്യാമന്റെ ‘ആടുജീവിതം’ എന്ന നോവലാണ് ബ്ലെസ്സി ബിഗ്‌സ്ക്രീനില്‍ എത്തിക്കുന്നത്. ശരീര ഭാഷയില്‍ ഒട്ടേറെ മാറ്റങ്ങള്‍ വരുത്തിയാണ് പൃഥ്വിരാജ് ആടുജീവിതത്തിലെ നജീബ് ആകാന്‍ ഒരുങ്ങുന്നത്. നജീബ് ഗള്‍ഫില്‍ പോകുന്നതിനു മുന്‍പുള്ള രംഗങ്ങളാണ് ആദ്യം ചിത്രീകരിക്കുക, ഇതിനായി പൃഥ്വിരാജിനു ശരീര ഭാരം കൂട്ടേണ്ടതുണ്ട്, പിന്നീടു നജീബിന് അധ്വാനത്തിന്റെ ഭാരമേറുമ്പോള്‍ നന്നായി മെലിയേണ്ട സാഹചര്യമാണ് ഉള്ളത്, ഇതിനായി പതിനഞ്ച് കിലയോളം കുറച്ചു കൊണ്ട് പൃഥ്വിരാജിനു വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തെണ്ടതുണ്ട്. ഇതിനിടയില്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫര്‍ എന്ന സിനിമയുടെ വര്‍ക്കും പുരോഗമിക്കും, രണ്ടു ഘട്ടങ്ങളിലായി നീണ്ട സമയമേടുത്താകും ആടുജീവിതത്തിന്റെ ചിത്രീകരണം പൂര്‍ത്തികരിക്കുക.

shortlink

Related Articles

Post Your Comments


Back to top button