നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ മലയാളത്തിനു സമ്മാനിച്ച ഇരട്ട സംവിധായകരാണ് റാഫിയും മെക്കാര്‍ട്ടിനും. പുതുക്കോട്ടയിലെ പുതുമണവാളന്‍ എന്ന ഹിറ്റ് ചിത്രത്തിലൂടെ തുടക്കം കുറിച്ച ഇവര്‍ തന്നെയാണ് തെങ്കാശിപ്പട്ടണം, ഹലോ എന്നിവ ഒരുക്കിയതും. എന്നാല്‍ ഈ ഇരട്ട കൂട്ടുകെട്ടില്‍ പിറന്ന ലൗ ഇന്‍ സിങ്കപ്പൂര്‍ എന്ന ചിത്രം വലിയ പരാജയമായിരുന്നു. ഇതിന് പിന്നിലെ കാരണം ഒരു എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ റാഫി തുറന്ന് പറയുകയുണ്ടായി.
”ചില തീരുമാനങ്ങള്‍ ചിലപ്പോള്‍ തെറ്റിപ്പോകാറുണ്ട്. അത്തരത്തിലൊന്നായിരുന്നു ലൗ ഇന്‍ സിങ്കപ്പൂര്‍ എന്ന ചിത്രം. മമ്മൂക്ക എപ്പോഴും ചെയ്യുന്ന കരുത്തുറ്റ കഥാാത്രങ്ങളില്‍ നിന്നും ലൈറ്റായ കഥാപാത്രത്തിലേക്ക് അദ്ദേഹത്തെ അവതരിപ്പിച്ചാല്‍ എങ്ങനെയുണ്ടാകും എന്ന ആലോചനയില്‍ നിന്നായിരുന്നു ലൗ ഇന്‍ സിങ്കപ്പോര്‍ ഉണ്ടായത്. ആ തീരുമാനമായിരുന്നു തെറ്റ്”.
റാഫി മെക്കാര്‍ട്ടിന്മാര്‍ മമ്മൂട്ടിയെ വച്ച് സംവിധാനം ചെയ്ത ഏക സിനിമയായിരുന്നു ലൗ ഇന്‍ സിങ്കപ്പോര്‍. മമ്മൂട്ടിയുടെ എല്ലാ സീനുകളും വളരെ ലളിതമായാണ് ആ ചിത്രത്തില്‍ പിടിച്ചു വന്നത്. വ്യത്യസ്തമായ ഒരു സിനിമ എന്ന നിലയില്‍ ആലോചിച്ചിട്ടും ചിത്രം വന്‍ പരാജയമായി. എന്നാല്‍ തിരക്കഥ അല്പം കൂടെ നന്നായിരുന്നെങ്കിലും സിനിമ കുറച്ചെങ്കിലും നന്നായേനെയെന്നും റാഫി പറയുന്നു. എന്നാല്‍ റാഫി മെക്കാര്‍ട്ടിന്‍ തിരക്കഥ എഴുതിയ മമ്മൂട്ടി ചിത്രം മായാവി വന്‍ വിജയമായിരുന്നു.
Post Your Comments