
ദേശീയ അവാര്‍ഡ് വിന്നര്‍ ആയിരുന്നിട്ടും ഈ വര്‍ഷത്തെ ഐഎഫ്എഫ്കെയുടെ വേദിയിലേക്ക് തന്നെ ക്ഷണിച്ചില്ലെന്ന നടി സുരഭി ലക്ഷ്മിയുടെ ആരോപണത്തിനു മറുപടിയുമായി സംവിധായകന് കമല്‍ രംഗത്തെത്തി. സുരഭിയുടെ ഇത്തരം ആരോപണം അറിവില്ലായ്മ കൊണ്ടാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഐഎഫ്എഫ്കെ വേദിയില്‍ ഒരിക്കലും പുരസ്കാര ജേതാക്കളെ ആദരിക്കാറില്ല എന്നും കമല്‍ വ്യക്തമാക്കി.
സുരഭിയെ മാത്രമായി ചടങ്ങിലേക്ക് ക്ഷണിക്കാനാകില്ല. മികച്ച നടിയ്ക്കുള്ള പുരസ്കാരം ലഭിച്ചത് കൊണ്ട് സുരഭി ലക്ഷ്മിയുടെ ചിത്രം മേളയില്‍ പ്രദര്‍ശിപ്പിക്കാനാകില്ലെന്നും മാധ്യമങ്ങളോട് സംസാരിക്കവേ കമല്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments