CinemaFestivalGeneralIFFKKollywoodNEWSWOODs

സ്വതന്ത്രമായി ശ്വസിക്കാന്‍ കഴിയുന്നത് കേരളത്തില്‍ മാത്രം – പ്രകാശ് രാജ്

 

രാജ്യത്ത് ഉയര്‍ന്നുവരുന്ന എല്ലാ പ്രതിഷേധങ്ങളെയും അടിച്ചമര്‍ത്തുന്ന സാഹചര്യത്തില്‍ ഭയമില്ലാതെ ശ്വസിക്കാന്‍ കഴിയുന്നത് കേരളത്തില്‍ മാത്രമാണെന്ന് തെന്നിന്ത്യന്‍ താരം പ്രകാശ് രാജ്. കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിഷേധങ്ങളെ നിശബ്ദമാക്കുമ്പോള്‍ കൂടുതല്‍ ശക്തമായ ശബ്ദങ്ങള്‍ ഉയര്‍ന്നുവരുമെന്ന് പ്രകാശ് രാജ് പറഞ്ഞു.

കലാകാരനെന്ന നിലയില്‍ സ്വന്തം ശബ്ദം കേള്‍പ്പിക്കേണ്ടത് തന്റെ കടമയാണ്. ഒരു കലാകാരന്‍ ഉയര്‍ന്നുവരുന്നത് അയാളുടെ സര്‍ഗ്ഗവൈഭവം കൊണ്ടുമാത്രമല്ല, സമൂഹത്തില്‍ നിന്ന് ലഭിക്കുന്ന സ്‌നേഹവും അംഗീകാരവും കൊണ്ടുകൂടിയാണ്. ആ അര്‍ത്ഥത്തില്‍ നിശബ്ദരാക്കപ്പെടുന്നവരുടെ ശബ്ദമായി മാറേണ്ടത് കലാകാരന്റെ ഉത്തരവാദിത്തമാണ്. ഇന്ന് നമ്മള്‍ ശബ്ദിക്കാതിരുന്നാല്‍ വരും തലമുറ ചിന്തിക്കാന്‍ പോലും ഭയപ്പെടും. ആവിഷ്‌കാര സ്വാതന്ത്ര്യത്തെ വിലക്കുന്നത് അപകടകരമായ പ്രവണതയാണെന്നും പ്രകാശ്‌രാജ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button