
താരങ്ങള്‍ക്ക് വന്‍ പ്രതിഫലമാണ് ലഭിക്കുന്നതെന്നും ടെലിവിഷനിലെ അവതാരികമാരുടെ പ്രതിഫലം പ്രമുഖ താരങ്ങള്ക്കൊപ്പമാണെന്നുമുള്ള തരത്തില്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്ത വന്നിരുന്നു. അവിശ്വസനീയമായ തരത്തില്‍ ഉയര്‍ന്ന പ്രതിഫലമാണ് ഈ വാര്‍ത്തകളില്‍ ഉണ്ടായിരുന്നത് എന്നാലിത് മാസക്കണക്കിനാണോ ഇവന്റിനാണോ എപ്പിസോഡ് കണക്കിനാണോ എന്നൊന്നും വിശദീകരണവുമില്ല. ഈ കണക്കു പ്രകാരം ഫ്ലവേഴ്സ് ചാനലിലെ കോമഡി സൂപ്പര്‍നൈറ്റിലൂടെ ശ്രദ്ധേയയായ അശ്വതിക്ക് 45 ലക്ഷമാണ് പ്രതിഫലം. എന്നാല്‍ ഈ വാര്‍ത്തയോട് അശ്വതിയുടെ പ്രതികാരണം ഇങ്ങനെ.. തള്ളുമ്ബോള്‍ ഒരു മയത്തില്‍ വേണ്ടേ ചേട്ടാ എന്നാണ്. ഫേസ് ബുക്ക് പോസ്റ്റിലാണ് താരം ഇത് പറഞ്ഞത്.
‘നിങ്ങളറിഞ്ഞോ.നമ്മ വേറെ ലെവല്‍ ആയിട്ടാ.സൂപ്പര്‍ സ്റ്റാര്‍സിന്റെ അത്രേം ഇല്ലേലും അടുത്തൊക്കെ വരുന്നുണ്ട്!! അല്ല ചേട്ടന്മാരേ, തള്ളുന്പോ ഒരു മയത്തിലൊക്കെ തള്ളണ്ടേ.?? ഇത് കണ്ടിട്ട് ഇതൊക്കെ ഉള്ളതാണോന്ന് ഇന്‍ബോക്സില്‍ വന്നു ചോദിക്കുന്നവര്‍ക്ക് വേണ്ടി ഒരു നിമിഷം മൗനം !!’ എന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ അശ്വതി പറയുന്നത്.
Post Your Comments