ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് കടന്നുവരുകയാണ് പ്രിയാ രാമന്. മോഹന്‍ലാല്‍, സുരേഷ് ഗോപി, മമ്മൂട്ടി ചിത്രങ്ങളില്‍ നായികയായി തിളങ്ങിയ പ്രിയ വിവാഹത്തോടെയാണ് സിനിമാ മേഖലയില്‍ നിന്നും അകന്നത്. രഞ്ജിത്തുമായുള്ള ദാമ്പത്യബന്ധം വേര്‍പ്പെടുത്തുകയും ബിസിനസ് രംഗത്തെയ്ക്ക് ഇറങ്ങുകയും ചെയ്ത പ്രിയാ രാമന് വീണ്ടും അഭിനയ രംഗത്തേയ്ക്ക് കടന്നു വരുന്നു. വിവാഹ മോചനം നേടി. ഇനി മറ്റൊരു വിവാഹത്തിനെ കുറിച്ച് ആലോചിക്കറുണ്ടോയെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് താരം
താരത്തിന്റെ മറുപടി ഇങ്ങനെ..” മറ്റൊരു വിവാഹത്തെക്കുറിച്ച് ചിന്തിച്ചൂടെയെന്നു പലരും ചോദിക്കുന്നുണ്ട്. ഇനിയും വിവാഹം വേണമെന്നും വേണ്ടെന്നും പറയുന്നില്ല. ഇന്ന് സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് മാത്രമാണ് താന്‍ ചിന്തിക്കുന്നത്. വിവാഹം ഒഴിച്ചുകൂടാനാവാത്ത ഒന്നായി തോന്നുന്നില്ല. പുറത്തു നിന്നും വരുന്ന ഒരു ബന്ധത്തിനെ ഒരു വ്യക്തിയുടെ ജീവിത ലക്ഷ്യം പൂര്‍ണ്ണമാക്കാന്‍ കഴിയൂ എന്ന് ചിന്തിക്കുന്നത് വിഡ്ഢിത്തമാണ്” പ്രിയാരാമന് പറയുന്നു
Post Your Comments