ആരാധ്യ സ്കൂളില്‍ പോകാറില്ലേ? അമ്മയുടെ കൂടെ എപ്പോഴും കറക്കമാണല്ലോ? ഏത് സ്ക്കൂളാണ് ഇത്തരത്തില്‍ അനുവാദം നല്‍കുന്നത്. ഷെറിന് പതടിയന്‍ എന്ന സ്ത്രീ ട്വിറ്ററില്‍ അഭിഷേക് ബച്ചനോട് ചോദിച്ച ചോദ്യമാണ്. സാധാരണ അപരിചിതരായവരുടെ ചോദ്യങ്ങള്‍ക്ക് അഭിഷേക് ഉത്തരം പറയാറില്ല. എന്നാല്‍ സ്വന്തം ഭാര്യയ്ക്കും മകള്‍ക്കുമെതിരെ ഇത്തരത്തില്‍ ഒരു ചോദ്യം എറിഞ്ഞാല്‍ ഏത് ഭര്‍ത്താവാണ് നോക്കിയിരിക്കുക? പ്രത്യേകിച്ച് അഭിഷേക് ബച്ചന്.
അപ്പോഴേക്കും ചോദ്യം ഒരു ചോദ്യം കൂടി വന്നു ആരാധ്യയെ ബുദ്ധിയില്ലാത്ത സൗന്ദര്യം മാത്രമുള്ള കുട്ടിയായി വളര്‍ത്താനാണോ നിങ്ങള്‍ ഉദ്ദേശിക്കുന്നത്? അഹങ്കാരിയായ അമ്മയുടെ കൈയ്യില്‍ തൂങ്ങിയാല്‍ എങ്ങനെയാണ് ആ കുട്ടിയ്ക്ക് ഒരു നോര്‍മല്‍ കുട്ടിക്കാലം ലഭിക്കുക? അപ്പോള്‍ തന്നെ വന്നു അഭിഷേകിന്റെ മറുപടി മാഡം, എല്ലാ സ്ക്കൂളുകളിലും ആഴ്ചാവസാനം അവധിയാണ്. എന്നാണ് ഞാന്‍ മനസിലാക്കുന്നത്. തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ അവള് സ്ക്കൂളില്‍ പോകാറുണ്ട്. നിങ്ങളും അത് ചെയ്യുന്നത് നന്നായിരിക്കും, ട്വീറ്റ് ചെയ്യുമ്പോള്‍ സ്പെല്ലിംഗ് മിസ്റ്റേക്ക് ഉണ്ടാകാതിരിക്കാന്‍ അത് സഹായിക്കും.
”സ്പെല്ലിംഗ് തിരുത്താം. എന്നാല്‍ എല്ലാവരും പറയണം എന്ന് ആഗ്രഹിക്കുന്ന കാര്യമാണ് ഞാന്‍ പറഞ്ഞത്. സാധാരണ കുട്ടിയെപോലുള്ള ജീവിതമാണ് ആരാധ്യയ്ക്ക് എന്ന് കാണിക്കുന്ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യണമെന്നാണ് ഉദ്ദേശിച്ചത്. അമ്മയോടൊപ്പം ഇല്ലാത്തത്.” താന്‍ ഇന്ത്യയില്‍ അല്ലാത്തത് കൊണ്ട് അവിടെ എന്നാണ് സ്ക്കൂള് അവധി എന്ന് അറിയില്ലായിരുന്നു. പ്രതികരണത്തിന് നന്ദി എന്ന് ട്വീറ്റ് ചെയ്ത് സ്ത്രീ വീണ്ടും എത്തി.
Post Your Comments