ബോളിവുഡിലെ താര സുന്ദരി നടി ശ്രീദേവിയ്ക്ക് വ്യത്യസ്തതയാര്‍ന്ന സമ്മാനവുമായി ഒരു ആരാധകന്. എണ്‍പതുകളില്‍ സൗന്ദര്യത്തിന്റെ പര്യായമായി നിര്‍വചിക്കപ്പെട്ടിരുന്ന ശ്രീദേവി തന്റെ രണ്ടാം വരവിലും താര പദവി നിലനിര്‍ത്തി. മികച്ച വേഷങ്ങളിലൂടെ സിനിമയില്‍ സജീവമാകുകയാണ് നടി. ശ്രീദേവിയുടെ അഭിനയവും ചിത്രങ്ങളും ഇനി മുതല്‍ പാഠ്യവിഷയമാകാന്‍ പോകുകയാണ്. ശ്രീദേവിയുടെ കടുത്ത ആരാധകനായ അനീഷ് നായര്‍ ആദരസൂചകമായി തുടങ്ങാന്‍ പോകുന്ന ആക്ടിങ് സ്കൂളിലാണ് അവരുടെ ചിത്രങ്ങള്‍ പാഠ്യവിഷയമാകാന്‍ പോകുന്നത്. അഭിനയത്തില്‍ യുവപ്രതിഭകളെ വാര്‍ത്തെടുക്കാന്‍ ലക്ഷ്യമിട്ട് തുടങ്ങുന്ന സ്ഥാപനത്തില്‍ ശ്രീദേവിയുടെ വിജയകഥകളും അവരുടെ ചിത്രങ്ങളും പാഠ്യവിഷയമാകും.
‘ശ്രീദേവിയുടെ ചിത്രങ്ങള്‍ സിലബസിന്റെ ഭാഗമാണ്. അവരുടെ നൃത്തത്തിന്റെ ശൈലിയും ഇവിടെ പഠനവിധേയമാകും. സിനിമയുടെ എല്ലാ വശങ്ങളും ഉള്‍ക്കൊള്ളിച്ച, ആഴത്തിലുള്ള, സിലബസ് തയ്യാറാക്കുന്നതിനായി ഇതിന്റെ സ്ഥാപകന്‍ അനീഷ് നായര്‍ മറ്റ് ഫിലിം സ്കൂളുകളുമായും ശ്രീദേവിയുടെ ടീമംഗങ്ങളുമായി സംസാരിക്കുകയാണ്. താരത്തിനുള്ള ആദരവ് മാത്രമല്ല അടിസ്ഥാനജീവിതസൗകര്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ട കുട്ടികള്‍ക്കായി സൗജന്യ അഭിനയ കളരികളും ഇവിടെ നടത്താന്‍ ഉദ്ദേശിക്കുന്നുണ്ട്. ശ്രീദേവിയുടെ പേര് സ്കൂളിന് നല്കാന് അവര്‍ സന്നദ്ധയായിട്ടിട്ടുണ്ട്. ഇതിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നതും അവരാണ്. മാത്രമല്ല ഇവിടുത്തെ ഹോണററി ലെക്ച്ചറര്‍ കൂടിയാണ് ശ്രീദേവി”.
മുംബൈയിലും ഹൈദരാബാദിലും ഡല്‍ഹിയിലും കൊല്‍ക്കത്തയിലും സ്കൂള്‍ തുടങ്ങാനാണ് അനീഷ് നായര്‍ ഉദ്ദേശിക്കുന്നത്.’ ആരാധകര്‍ നല്കുന്ന ഈ സ്നേഹത്തിന് ഒരുപാടു നന്ദിയുണ്ടെന്നു ശ്രീദേവി പ്രതികരിച്ചു.
Post Your Comments