കല്പനയുടെ മകള്‍ ശ്രീമയി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയാണ്. സുമേഷ് ലാല്‍ ഒരുക്കുന്ന കുഞ്ചിയമ്മയും അഞ്ചു മക്കളും എന്ന ചിത്രത്തിലൂടെയാണ് നായികയായി ശ്രീമയി എത്തുന്നത്. സിനിമ ഭാഗ്യത്തിന്റെ ഒരിടം കൂടിയാണ്. അതുകൊണ്ട് തന്നെ പല താരങ്ങളും സിനിമയില്‍ സജീവമാകുന്നതോടെ പേരുകള്‍ മാറ്റുക സ്വാഭാവികം.
അശ്വതി കുറുപ്പ് എന്നാണ് നടിപാര്‍വ്വതിയുടെ യഥാര്‍ത്ഥ പേര്. കവിത രഞ്ജിനി എന്ന പേരിലാണ് ഉര്‍വശിയുടെ ജനനം. ആദ്യ ചിത്രത്തിന് ശേഷം സംവിധായകനാണ് ഉര്‍വശി എന്ന പേര് നിര്‍ദ്ദേശിച്ചത്. ആദ്യ ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ച് സംവിധായകന്‍ സിബി മലയിലാണ് ധന്യ നായരെ നവ്യ നായരാക്കിയത്. അതുപോലെ ആദ്യ ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ച് സംവിധായകന്‍ സത്യന്‍ അന്തിക്കാടാണ് ഡയാന മറിയം കുര്യന്‍ എന്ന നടിയെ നയന്‍താര ആക്കിയത്. കാര്‍ത്തിക മേനോന്‍ എന്നായിരുന്നു ഭാവനയുടെ പേര്. എന്നാല്‍ നേരത്തെ ഈ പേരില്‍ അറിയപ്പെടുന്ന ഒരു നായിക ഉള്ളതുകൊണ്ട് ആദ്യ ചിത്രത്തില്‍ തന്നെ ഭാവന എന്നാക്കി. രഖിത കുറുപ്പ് എന്നായിരുന്നു ഭാമയുടെ യഥാര്‍ത്ഥ പേര്. നിവേദ്യം എന്ന ആദ്യ ചിത്രത്തിന് വേണ്ടി സംവിധായകന്‍ ലോഹിതദാസാണ് ഭാമ എന്ന പേരിട്ടത്. അതിനു പിന്നാലെ നായികയായി അരങ്ങേറുന്ന ശ്രീമയി ശ്രീസങ്ഖ്യ എന്ന പേരാണ് സ്വീകരിച്ചിരിക്കുന്നത്. ”ശ്രീമയി എന്ന പേരിന് വൈബ്രേഷന്‍ കുറവാണ്. അമ്മൂമ്മ വിജയലക്ഷ്മിക്ക് ന്യൂമറോളജി അറിയാം. ശ്രീസംഖ്യ എന്ന പേര് അമ്മൂമ്മ തിരഞ്ഞെടുത്തതാണ്. പുരാണത്തില്‍ സൂര്യഭഗവാന്റെ ഭാര്യയുടെ പേരാണ് സങ്ഖ്യ”- ശ്രീമയി പറയുന്നു
Post Your Comments