
കേരളം ഓഖി ദുരന്തം നേരിട്ടപ്പോള്‍ ചിലര്‍ക്ക് പ്രമുഖരുടെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടായിരുന്നു. അങ്ങനെ ഫേസ്ബുക്കില്‍ അവതാരകയും നടന്‍ ഇന്ദ്രജിത്തിന്റെ പത്നിയുമായ പൂര്‍ണിമയുടെ സുരക്ഷയെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ താരത്തിന്റെ മറുപടി ലഭിച്ചിരുന്നില്ല. താരം ലക്ഷദ്വീപില്‍ ആയിരുന്നുവെന്നും സുരക്ഷിതയായി മടങ്ങി എത്തിയെന്നും പൂര്‍ണിമ പിന്നീടു തന്റെ ആരാധകരെ അറിയിച്ചു. ടിവി അവതാരക എന്ന നിലയില്‍ പൂര്‍ണ്ണിമ ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട്, ഇവരാണ് പൂര്‍ണിമയുടെ സുരക്ഷ ആരാഞ്ഞത്. ലക്ഷ ദ്വീപിലെ മിനിക്കോയിലേക്കായിരുന്നു പൂര്‍ണിമയുടെ യാത്ര. മഴവില്‍ മനോരമയിലെ ‘മേഡ് ഫോര്‍ ഈച്ച് അദര്‍’ എന്ന റിയാലിറ്റി ഷോയുമായി ബന്ധപ്പെട്ടായിരുന്നു താരം മിനിക്കോ സന്ദര്‍ശിച്ചത്. ‘മേഡ് ഫോര്‍ ഈച്ച് അദര്‍’ ഷോയുടെ അവതാരകയാണ് പൂര്‍ണ്ണിമ.
Post Your Comments