CinemaIndian CinemaKollywoodLatest NewsWOODs

ജീവിതത്തില്‍ നേരിട്ട ബലാല്‍സംഗ കഥ തുറന്നു പറഞ്ഞു നടി ഗായത്രി

 
 
ചലച്ചിത്ര മേഖലയിലെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് നിരവധി വെളിപ്പെടുത്തല്‍ നടക്കുന്നുണ്ട്. പ്രമുഖ താരങ്ങള്‍ക്ക് പിന്നാലെ സിനിമാ മേഖലയില്‍ തനിക്ക് നേരെയുണ്ടായ അനുഭവത്തെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി തെന്നിന്ത്യന്‍ നടി ഗായത്രി ഗുപ്ത രംഗത്ത്. ഒരു നിര്‍മ്മാതാവില്‍ നിന്നുണ്ടായ ദുരനുഭവമാണ് ഗായത്രി പങ്കുവെച്ചത്. കുറച്ച് നാള്‍ മുന്‍പ് നടന്ന സംഭവമാണ്. എന്നാല്‍ സിനിമാഭിനയത്തില്‍ നിന്നും വീട്ടുകാര്‍ തന്നെ വിലക്കുമോയെന്ന് ഭയന്നാണ് ആരോടും ഇതൊന്നും ആദ്യം ആരോടും പങ്കുവച്ചിരുന്നില്ലയെന്നും താരം പറയുന്നു.
 
സംഭവം ഇങ്ങനെ.. ” ഒരു ചിത്രം തുടങ്ങാനിരിക്കുകയായിരുന്നു. ഒരു ദിവസം ആ ചിത്രത്തിന്റെ നിര്‍മ്മാതാവ് തന്നെ വിളിച്ചു. വീട്ടിലേക്ക് പോകവേ കാര്‍ കേടായെന്നും ഒന്ന് വീട്ടിലെത്തിക്കാമോയെന്നും ചോദിച്ചു. താന്‍ ഉടന്‍ തന്നെ കാറുമായി ചെന്ന് അദ്ദേഹത്തെ വീട്ടിലെത്തിച്ചു. എന്നാല്‍ അകത്തുപ്രവേശിച്ചതും അയാള്‍ തന്നെ കയറിപ്പിടിക്കുകയും വസ്ത്രങ്ങള്‍ വലിച്ചൂരി ബലാത്സംഗത്തിന് ശ്രമിക്കുകയും ചെയ്തു. പല നടിമാരും തന്നോട് സഹകരിച്ചിട്ടുണ്ടെന്നും അങ്ങനെയാണ് പലരും സിനിമയില്‍ ഉയരങ്ങള്‍ കീഴടക്കിയതെന്നും അയാള്‍ പറയുന്നുണ്ടായിരുന്നു. എന്നാല്‍ അയാളില്‍ നിന്ന് രക്ഷപ്പെട്ട് താന്‍ ഉടന്‍ അവിടം വിടുകയായിരുന്നു. തുടര്‍ന്ന് ആ സിനിമ ഉപേക്ഷിക്കുകയും ചെയ്തു.”
 
സമാന രീതിയില്‍ പല നിര്‍മ്മാതാക്കളും സംവിധായകരും, സിനിമയില്‍ അവസരം നല്‍കണമെങ്കില്‍ കൂടെ കിടക്കണമെന്ന് നിര്‍ബന്ധിച്ചിട്ടുണ്ടെന്നും താരം പറയുന്നു ഒരിക്കല്‍ ഒരു നിര്‍മ്മാതാവ് ചോദിച്ചത് അവസരം നല്‍കിയാല്‍ തനിക്കെന്താണ് നേട്ടമെന്നാണ്. കൂടെ കിടക്കണമെന്നതായിരുന്നു അയാളുടെ ആവശ്യം. അയാള്‍ക്കൊപ്പം മാത്രമല്ല സംവിധായകനോടും ക്യാമറാമാനോടും സഹകരിക്കണമെന്നും ആവശ്യപ്പെട്ടു. പറ്റില്ലെന്ന് മുഖത്തടിച്ച് മറുപടിയും നല്‍കിയാണ് അന്ന് താന്‍ മടങ്ങിയതെന്നും നടി വെളിപ്പെടുത്തുന്നു. കൂടാതെ കിടപ്പറ പങ്കിടാന്‍ ലക്ഷക്കണക്കിന് രൂപയാണ് പലരും വാഗ്ദാനം ചെയ്തതെന്നും നടി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ആത്മാഭിമാനം പണയപ്പെടുത്തി തനിക്ക് സിനിമയില്‍ ഒന്നും ആയിത്തീരേണ്ടതില്ലെന്നാണ് അവരോടൊക്കെ താന്‍ പറഞ്ഞതെന്നും ഗായത്രി കൂട്ടിച്ചേര്‍ത്തു. അതുകൊണ്ടാണ് 11 വര്‍ഷമായി തെന്നിന്ത്യന്‍ ചലച്ചിത്ര മേഖലയിയില്‍ നിന്നിട്ടും തനിക്ക് കാര്യമായ വേഷങ്ങള്‍ ലഭിക്കാത്തതെന്നും ഗായത്രി പറയുന്നു.
 
 

shortlink

Related Articles

Post Your Comments


Back to top button