ഇന്ത്യ മുഴുവന്‍ ആരാധകരുള്ള നടിയാണ് പ്രിയ ആനന്ദ്. പൃഥ്വിരാജിന്റെ ഹൊറര്‍ ചിത്രം എസ്രയിലൂടെ മലയാളികള്‍ക്കും പ്രിയ പ്രിയങ്കരിയായി. ഇപ്പോള്‍ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന പിരീഡ് ചിത്രം കായംകുളം കൊച്ചുണ്ണിയില്‍ നായിക ആയതിന്റെ സന്തോഷത്തിലാണ് പ്രിയ. നിവിന്റെ നായികയായി എത്താന്‍ കരാര്‍ ആയ മൂന്നു ചിത്രങ്ങളാണ് പ്രിയാ ആനന്ദ് വേണ്ടെന്ന് വെച്ചത്.
ഒരു പീരിഡ് ചിത്രത്തില്‍ അഭിനയിക്കാനുള്ള താല്‍പര്യം കൊണ്ടാണ് മറ്റ് ചിത്രങ്ങള്‍ വേണ്ടെന്ന് വെച്ചതെന്നാണ് പ്രിയാ ആനന്ദ് പറയുന്നത്. തന്നെയുമല്ല മലയാളത്തിലെ ഏറ്റവും പ്രമുഖരില്‍ ഒരാള്‍ക്കൊപ്പം അഭിനയിക്കുന്നു എന്നതും തന്നെ ആകര്‍ഷിച്ചുവെന്നും പ്രിയ കൂട്ടിച്ചേര്‍ത്തു. നാല് മുതല്‍ അഞ്ച് മാസത്തോളം ഷൂട്ട് ചെയ്താല്‍ മാത്രമെ കായംകുളം കൊച്ചുണ്ണിയുടെ ഷെഡ്യൂള്‍ പൂര്‍ത്തിയാകുകയുള്ളു. ഇതിനിടയില്‍ മറ്റ് ചിത്രങ്ങളില്‍ അഭിനയിക്കുക സാധ്യമല്ല. പീരിഡ് ചിത്രമായതിനാല്‍ ലുക്കിലും മറ്റും വലിയ മാറ്റങ്ങള്‍ ആവശ്യവുമാണെന്നും പ്രിയ പറയുന്നു.
Post Your Comments