GeneralNEWS

ഓഖി : പൂര്‍ണ്ണിമയുടെ സുരക്ഷയെക്കുറിച്ച് അന്വേഷിച്ചവര്‍ക്ക് ലഭിച്ച മറുപടി ഇങ്ങനെ

കേരളം ഓഖി ഭീഷണി നേരിടുന്ന അവസരത്തില്‍ പ്രമുഖരുടെ സുരക്ഷയെക്കുറിച്ച് ഫേസ്ബുക്കില്‍ ഒട്ടേറെ ആരാധകരാണ് അന്വേഷണം നടത്തിയത്. നടിയും അവതാരകയും നടന്‍ ഇന്ദ്രജിത്തിന്റെ പത്നിയുമായ പൂര്‍ണിമയുടെ സുരക്ഷയെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് താരം ലക്ഷദ്വീപില്‍ ആയിരുന്നുവെന്നും സുരക്ഷിതയായി മടങ്ങി എത്തിയെന്നും ആരാധകര്‍ അറിയുന്നത്. ടിവി അവതാരക എന്ന നിലയില്‍ പൂര്‍ണ്ണിമ ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട്, ഇവരാണ് പൂര്‍ണിമയുടെ സുരക്ഷ ആരാഞ്ഞത്. പൂര്‍ണ്ണിമ ലക്ഷ ദ്വീപിലെ മിനിക്കോയിലേക്ക് യാത്ര നടത്തിയത് ആരാധകരുമായി പങ്കുവെച്ചിരുന്നില്ല. മഴവില്‍ മനോരമയിലെ ‘മേഡ് ഫോര്‍ ഈച്ച് അദര്‍’ എന്ന റിയാലിറ്റി ഷോയുമായി ബന്ധപ്പെട്ടാണ് താരം മിനിക്കോയിലേക്ക് പോയത്, ‘മേഡ് ഫോര്‍ ഈച്ച് അദര്‍’ ഷോയുടെ അവതാരകയാണ് പൂര്‍ണ്ണിമ.

shortlink

Related Articles

Post Your Comments


Back to top button