
പ്രണയ ചിത്രങ്ങളുടെ ലിസ്റ്റ് എടുത്താല്‍ സമീപകാലത്ത് ഇറങ്ങിയ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു നിവിന്‍ പോളി നായകനായി എത്തിയ ‘പ്രേമം’. കുഞ്ചാക്കോ ബോബന് ശേഷം പ്രേക്ഷകര്‍ പ്രണയനായകനെന്ന സ്ഥാനം നല്‍കിയത് നിവിന്‍ പോളിക്കായിരുന്നു. യുവതലമുറയിലെ ഈ പ്രണയനായകന് തന്റെ സിനിമകളെക്കുറിച്ചല്ല മറിച്ച് മലയാളത്തില്‍ എവര്‍ഗ്രീന്‍ ഹിറ്റായി മാറിയ രണ്ടു റൊമാന്‍സ് ചിത്രങ്ങളെക്കുറിച്ചാണ് പങ്കുവെയ്ക്കുന്നത്.
‘അനിയത്തിപ്രാവ്’ എന്ന ചിത്രം താന്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഇറങ്ങിയതെന്നും ആ സിനിമയോട് കൂടുതല്‍ ഇഷ്ടമുണ്ടെന്നും താരം പറയുന്നു. മറ്റൊരു പ്രണയ ചിത്രമായ ‘നിറം’ എന്ന സിനിക്കുറിച്ചും നിവിന്‍ ചുരുങ്ങിയ വാക്കില്‍ പരാമര്‍ശിച്ചു. ‘റിച്ചി’ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖ പരിപാടിക്കിടെയാണ് തനിക്ക് ഏറെ ഇഷ്ടപ്പെട്ട രണ്ടു മലയാള പ്രണയ ചിത്രങ്ങളെക്കുറിച്ച് നിവിന്‍ പങ്കുവെച്ചത്.
Post Your Comments