മലയാളത്തില്‍ താരപുത്രിമാര്‍ സിനിമയിലേക്ക് എത്തുന്നത് വിരളമാണ്, അന്തരിച്ച നടി കല്പ്പനയുടെ മകളാണ് അമ്മയുടെ പിന്തുടര്ച്ചക്കാരിയായി മലയാള സിനിമയുടെ ഭാഗമാകുന്നത്. ഹാസ്യ വേഷങ്ങളിലൂടെയാണ് കല്‍പ്പന ശ്രദ്ധിക്കപ്പെട്ടതെങ്കില്‍ മലയാളത്തിലെ മുന്‍നിര നായിക ആകാനുള്ള ഒരുക്കത്തിലാണ് ശ്രീമയി, നവാഗതനായ സുമേഷ് ലാല്‍ സംവിധാനം ചെയ്യുന്ന ‘കുഞ്ചിയമ്മയും അഞ്ചു മക്കളും’ എന്ന ചിത്രത്തിലൂടെയാണ് ശ്രീമയി അരങ്ങേറുന്നത്. ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം ജൂണില്‍ റിലീസ് ചെയ്യും, ഹാസ്യത്തിന് പ്രാധാന്യം നല്കുന്ന ചിത്രമാണ് ‘കുഞ്ചിയമ്മയും അഞ്ചു മക്കളും’. സിനിമയില്‍ നര്‍മം അവതരിപ്പിക്കാന്‍ ഏറെ ഇഷ്ടമാണെന്ന് ശ്രീ സന്ധ്യ എന്ന ശ്രീമയി റിപ്പോര്‍ട്ടര്‍ ചാനലില്‍ സംസാരിക്കവേ വ്യക്തമാക്കി. ഹാസ്യവേഷത്തിനേക്കാള് പ്രധാന വേഷത്തോടുള്ള ആഗ്രഹമാണ് സിനിമയിലേക്ക് വരാന്‍ വൈകിപ്പിച്ചതെന്നും ശ്രീമയി പറഞ്ഞു. കല്പ്പനയുടെ മകള്‍ സിനിമയില്‍ മികച്ച പ്രകടനം നടത്തുമെന്നാണ് തന്റെ പ്രതീക്ഷയെന്നും കല്പ്പനയുടെ സഹോദരിയും നടിയുമായ കലാരഞ്ജിനി വ്യക്തമാക്കി.
Post Your Comments