തെന്നിന്ത്യന്‍ താരം ലക്ഷ്മി റായുടെ ആദ്യ ബോളിവുഡ് ചിത്രമാണ് ജൂലി 2. ഇറോട്ടിക് ചിത്രമെന്ന പേരില്‍ തിയറ്ററിലേക്ക് എത്തിയ ചിത്രത്തിന് പക്ഷെ തിയറ്ററില്‍ ചലനം സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല. റായ് ലക്ഷ്മിയുടെ അമിത ശരീര പ്രദര്‍ശനം ഉണ്ടായിരുന്നുവെങ്കിലും അത് ചിത്രത്തിന് തിരിച്ചടിയായെന്ന് റിപ്പോര്‍ട്ട്. ചിത്രം ബോക്സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞതിന് പിന്നാലെ ചിത്രത്തിലെ നായിക റായ് ലക്ഷ്മിയും നിര്‍മ്മാതാവും സംവിധായകനും തമ്മില്‍ വാക്ക് പോരിലേക്ക് കടന്നിരിക്കുകയാണെന്ന് അണിയറയില്‍ നിന്നും കേള്‍ക്കുന്നത്.
ലൈംഗീകതയുടെ അതിപ്രസരമുള്ള സിനിമയാണ് ജൂലി 2 എന്ന തോന്നല്‍ കുടുംബ പ്രേക്ഷകരില്‍ ഉണ്ടായതാണ് ചിത്രം പരാജയപ്പെടാന്‍ കാരണമായതെന്നാണ് റായ് ലക്ഷ്മി പറയുന്നത്. റായ് ലക്ഷ്മിയുടെ അതീവ ഗ്ലാമര്‍ പ്രദര്‍ശനത്തിന്റെ പേരിലായിരുന്നു ചിത്രം മാര്‍ക്കറ്റ് ചെയ്തത്. ചിത്രത്തിന്റേതായി പുറത്ത് വന്ന ട്രെയിലറും ടീസറും കണ്ട പ്രേക്ഷകരില്‍ ചിലരെങ്കിലും സെക്സ് രംഗങ്ങള്‍ പ്രതീക്ഷിച്ചാണ് തിയറ്ററിലേക്ക് എത്തിയത്. എന്നാല്‍ അത്തരത്തിലുള്ള ഒന്നും തന്നെ ചിത്രത്തിലുണ്ടായിരുന്നില്ല. അതും ബോക്സ് ഓഫീല് ചിത്രത്തിന് തിരിച്ചടയായതായി റായ് ലക്ഷ്മി പറയുന്നു.
ചിത്രത്തില്‍ സെക്സിന്റെ അതിപ്രസരമുണ്ട് എന്ന രീതിയിലായിരുന്നു ചിത്രത്തിന്റെ നിര്‍മാതാവും സംവിധായകനും പ്രമോഷന് നടത്തിയത്. സെക്സ് സിനിമയെന്ന തരത്തില്‍ ജൂലി 2 പ്രമോട്ട് ചെയ്യരുതെന്ന തരത്തിലുള്ള നിര്‍ദേശം താന്‍ അന്നേ നല്‍കിയിരുന്നെന്ന് റായ് ലക്ഷ്മി പറയുന്നു. ജൂലി 2 പരാജയമാണെന്ന് സംവിധായകന് ദീപക് ശിവദാനി ഫേസ്ബുക്ക് പോസ്റ്റിലൂടെ തുറന്ന് സമ്മതിച്ചിരുന്നു. സാങ്കേതിക പ്രവര്‍ത്തകര്‍ക്ക് പൈസ നല്‍കാനുണ്ടെന്നും അത് ഉടന്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പോസ്റ്റ് ചര്‍ച്ചയായതോടെ രണ്ട് മണിക്കൂറിനുള്ളില്‍ അത് പിന്‍വലിക്കുകയും ചെയ്തു. സിനിമയുടെ മുടക്ക് മുതല്‍ പോലും ചിത്രത്തില്‍ നിന്ന് ലഭിക്കില്ലെന്ന് മനസിലായതോടെ നിര്‍മാതാവ് സംവിധായകനെതിരെ രംഗത്ത് വന്നിരുന്നു.
Post Your Comments