സിനിമയിലെത്തുന്നതിന് മുന്‍പേ തന്നെ താരമായി മാറുന്നവരാണ് താരങ്ങളുടെ മക്കള്‍. സിനിമയില്‍ എത്തുന്നതിനു മുന്‍പേ പാപ്പരാസികളുടെ ശ്രദ്ധ നേടുന്ന ഇവരില്‍ പലരും രക്ഷിതാക്കള്‍ക്ക് പിന്നാലെ സിനിമയിലേക്കെത്താറുമുണ്ട്. ഇപ്പോഴത്തെ ചര്‍ച്ച സിനിമയില്‍ തുടക്കം കുറിയ്ക്കാന്‍ തുടങ്ങുന്ന താരപുത്രി മുന്നോട്ട് വച്ച നിബന്ധനകളാണ്. ബോളിവുഡ് താരം സെയ്ഫ് അലിഖാന്റെയും നടന്റെ മുന്‍ ഭാര്യ അമൃത സിങിന്റെയും മകളാണ് സാറ അലിഖാന്.
സുശാന്ത് സിങ്ങ് രാജ്പുതിന്റെ കേദാര്‍നാഥ് എന്ന ചിത്രത്തിലൂടെയാണ് സാറ അലിഖാന് സിനിമയില്‍ തുടക്കം കുറിക്കുന്നത്. എന്നാല്‍ സാറയുടെ നിലപാടുകളോട് നിര്‍മ്മാതാക്കള്‍ക്ക് തീരെ യോജിപ്പില്ലെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഉയര്‍ന്ന പ്രതിഫലമാണ് സാറ അലി ഖാന് ആവശ്യപ്പെടുന്നതെന്നു സൂചന. ഇതിനെ തുടര്‍ന്ന് അതൃപ്തിയിലാണ് നിര്‍മ്മാതാക്കള്‍ എന്നും റിപ്പോര്‍ട്ട്.
Post Your Comments