CinemaGeneralLatest NewsMollywoodNEWSWOODs

നോണ്‍ എസി തീയറ്ററുകള്‍ക്ക് ഇനി സിനിമയില്ല; പുതിയ തീരുമാനങ്ങള്‍ ഇങ്ങനെ

നോണ്‍ എസി തീയറ്ററുകള്‍ക്ക് അടുത്ത വര്‍ഷം മുതല്‍ സിനിമ വിതരണം ചെയ്യേണ്ടെന്ന് പുതിയ തീരുമാനം. വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ ആണ് ഇത് സംബന്ധിച്ച പുതിയ തീരുമാനം എടുത്തിട്ടുള്ളത്. കഴിഞ്ഞ മാസം 28ന് ചേര്‍ന്ന ഭരണസമിതി യോഗമാണ് നോണ്‍ എസി തീയറ്ററുകള്‍ക്ക് ചിത്രങ്ങള്‍ റിലീസിന് നല്‍കേണ്ടെന്ന തീരുമാനം കൈകൊണ്ടത്. ഇത് സംബന്ധിച്ച നിര്‍ദേശം അംഗങ്ങള്‍ക്ക് നല്‍കിക്കൊണ്ട് സര്‍ക്കുലര്‍ ഇറക്കി.

തീരുമാനം അംഗങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നറിയിച്ച്‌ ഈ മാസം ഒന്നിന് അസോസിയേഷന്‍ സെക്രട്ടറി എം എം ഹംസ സര്‍ക്കുലറും പുറത്തിറക്കി. 2018 ജനുവരി ഒന്ന് മുതല്‍ നോണ്‍ എസി തീയറ്ററുകള്‍ക്ക് സിനിമ പ്രദര്‍ശനത്തിന് നല്‍കേണ്ടെന്ന തീരുമാനം നടപ്പാക്കണമെന്ന് സര്‍ക്കുലറില്‍ പറയുന്നു. നോണ്‍ എസി തീയറ്ററുകളില്‍ സിനിമയ്ക്ക് കളക്ഷനില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് വിതരണക്കാരുടെ സംഘടന തീരുമാനമെടുത്തത്. ശീതീകരണ സംവിധാനം ഒരുക്കണമെന്ന നിര്‍ദേശം ഒരു വര്‍ഷം മുന്‍പ് തന്നെ തീയറ്റര്‍ ഉടമകള്‍ക്ക് നല്‍കിയിരുന്നു. പിന്നീട് കാലാവധി മൂന്ന് മാസം കൂടി നീട്ടി നല്‍കി. ഇതിന് ശേഷവും സജ്ജീകരണങ്ങള്‍ ഒരുക്കാത്ത തീയറ്ററുകളെയാണ് റിലീസ് പട്ടികയില്‍ നിന്നും ഒഴിവാക്കിയത്.

വിതരണക്കാരുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് 75 ശതമാനം തീയറ്ററുകളും എസി ആക്കി പുതിക്കിയിരുന്നു. എന്നാല്‍ ഇത് ചെയ്യാത്ത ബാക്കിയുള്ള തീയറ്ററുകളെയാകും ഈ തീരുമാനം ബാധിക്കുക. ഈ ചിത്രങ്ങള്‍ക്ക് റിലീസ് ദിവസം തന്നെ ചിത്രം പ്രദര്‍ശനത്തിന് ലഭിക്കില്ല. പ്രധാന കേന്ദ്രങ്ങളില്‍ നിന്ന് മാറി വരുന്ന ചിത്രങ്ങള്‍ മാത്രമാകും ഇനി ഇത്തരം തീയറ്ററുകള്‍ക്ക് ലഭിക്കുക.

shortlink

Related Articles

Post Your Comments


Back to top button