
സൂപ്പര്‍ താരം നിവിന്‍ പോളി ഒരു തമിഴ് ചാനലിനു നല്കിയ അഭിമുഖത്തിനിടെയായിരുന്നു അവതാരകയ്ക്ക് അങ്ങനെയൊരു തെറ്റ് സംഭവിച്ചത്. അഭിമുഖത്തിനു റെഡിയായി ഇരുന്ന നിവിനെ ‘ദുല്‍ഖര്‍ സല്മാന്’ എന്ന് പരിചയപ്പെടുത്തിയാണ് അവതാരക പ്രോഗ്രാം തുടങ്ങിയത്, ഇത് കേട്ട നിവിന്‍ പുഞ്ചിരിക്കുക മാത്രമാണ് ചെയ്തത്, അവതാരക മനപൂര്‍വം പറഞ്ഞതാണെന്നായിരുന്നു നിവിന്റെ പക്ഷം, “നല്ല അഭിനയം എന്നായിരുന്നു നിവിന്റെ മറുപടി”. അവതാരക മനപൂര്‍വം പറഞ്ഞതാണോ അതോ തെറ്റി പോയതാണോ എന്ന് വ്യക്തമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സംഭവം ക്ലിക്ക് ആയിരിക്കുകയാണ്. ‘റിച്ചി’ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടായിരുന്നു നിവിന്‍ തമിഴ് ചാനലിനു അഭിമുഖം അനുവദിച്ചത്. ഡിസംബര്‍ എട്ടിന് ‘റിച്ചി’ പ്രദര്‍ശനത്തിനെത്തും.
Post Your Comments