
തമിഴകത്ത് താരങ്ങളുടെ വിവാഹ ആഘോഷങ്ങള്‍ എപ്പോഴും ചര്‍ച്ചയാകാറുണ്ട്, തമിഴിലെ പ്രമുഖ അവതാരക മണിമേഘലയുടെ വിവാഹ വാര്‍ത്തയാണ് കഴിഞ്ഞ ദിവസം കോളിവുഡ് സിനിമാ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നത്. പ്രണയിച്ച് വിവാഹം കഴിച്ച താരം വീട്ടുകാരുടെ പ്രതിസന്ധികളെ മറികടന്നാണ് പുതിയ ജീവിതം ആരംഭിക്കാന്‍ തയ്യാറായത്. ട്വിറ്ററിലൂടെയാണ് തന്റെ വിവാഹത്തെക്കുറിച്ച് മണിമേഘല പങ്കുവെച്ചത്. ഹുസൈന്‍ എന്ന വ്യക്തിയെയാണ് മണിമേഘല പ്രണയിച്ച് വിവാഹം ചെയ്തത്, പ്രണയത്തിനു മതമില്ലെന്നും ഒരു നാള്‍ അച്ഛന്‍ തന്നെ മനസിലാക്കുമെന്നും മണിമേഖല ട്വിറ്ററില്‍ കുറിച്ചു. സണ്‍മ്യൂസിക് ചാനലിലെ അവതാരകയാണ് മണിമേഘല.
Post Your Comments