‘ജൂലി 2’-വിന്റെ പരാജയകാരണം ഏറ്റുപറഞ്ഞു തെന്നിന്ത്യന്‍ നായിക ലക്ഷ്മി റായ്. സെക്സ് ചിത്രമെന്ന രീതിയില്‍ സിനിമയെ പ്രമോട്ട് ചെയ്യരുതെന്ന് താന്‍ ആദ്യമേ പറഞ്ഞിരുന്നതായി റായ് ലക്ഷ്മി പറയുന്നു. എന്നാല്‍ ചിത്രത്തിന്റെ ടീസറും ട്രെയിലറുമൊക്കെ കുടുംബ പ്രേക്ഷകരെ അകറ്റുന്നതിനു കാരണമായി. ചിത്രത്തിന്റെ സ്വഭാവവുമായി ബന്ധപ്പെട്ടു തിയേറ്ററില്‍ എത്തിയ യുവപ്രേക്ഷകര്‍ കൂടുതല്‍ ഗ്ലാമര്‍ രംഗങ്ങള്‍ പ്രതീക്ഷിച്ചതാണ് പ്രധാന തിരിച്ചടിയായതെന്നും റായ് ലക്ഷ്മി പറയുന്നു. ചിത്രം ബോക്സോഫീസില്‍ രക്ഷപ്പെട്ടില്ലെങ്കിലും താന്‍ പ്രതീക്ഷിച്ചതിലും വലിയ തുടക്കമാണ് ബോളിവുഡില്‍ നിന്ന് ലഭിച്ചതെന്നും റായ് ലക്ഷ്മി പറയുന്നു. ജൂലി 2വിന്റെ പരാജയം ഒരു പാഠമാണ്. അതില്‍ തനിക്ക് നിരാശയില്ലെന്നും ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ റായ് ലക്ഷ്മി വ്യക്തമാക്കി.
Post Your Comments