സംവിധായകന് പ്രിയദര്‍ശന്റെയും നടി ലിസിയുടെയും മകള്‍ കല്യാണി അഭിനയ മേഖലയിലേക്ക് കടന്നിരിക്കുകയാണ്. ആ ചുവടുപിടിച്ചു താര കുടുംബത്തില്‍ നിന്നും ഒരാള്‍ കൂടി അഭിനയ രംഗത്തേയ്ക്ക് എത്തുന്നു.
കല്പനയുടെ മകള്‍ ശ്രീമയിയാണ് സിനിമാ അഭിനയ രംഗത്തേയ്ക്ക് കടന്നുവരുന്നത്. സംവിധായകന് കമലിന്റെ അസോസിയേറ്റ് ഡയറക്റ്റര്‍ സുമേഷ് ആദ്യമായി ഒരുക്കുന്ന ചിത്രത്തിലൂടെയാണ് ശ്രീമയി നായികയായി അരങ്ങേറ്റം കുറിക്കുന്നുവെന്നാണ്. പുതു മുഖങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന ചിത്രത്തിന് കുഞ്ചിയമ്മയുടെ അഞ്ച് മക്കള്‍ എന്നാണു പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. പല വേദികളിലും തന്റെ അഭിനയ മേഹം ശ്രീമയി തുറന്നു പറഞ്ഞിരുന്നു.
Post Your Comments