‘പത്മാവതി’ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ദീപികയെ പിന്തുണക്കാന്‍ കങ്കണ തയ്യാറല്ലെന്നാണ് ബോളിവുഡില്‍ നിന്നുള്ള പുതിയ വിവരം. ദീപികയ്ക്ക് വേണ്ടി ബോളിവുഡ് താരങ്ങള്‍ ഒരു നിവേദനം ഒപ്പിട്ടു നല്കാന് തീരുമാനിച്ചിരുന്നു, എന്നാല്‍ ഈ നിവേദനത്തില്‍ കങ്കണ സൈന്‍ ചെയ്തിട്ടില്ല എന്നാണ് ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കങ്കണയും ദീപികയും തമ്മില്‍ നേരത്തെ തന്നെ അത്ര രസത്തിലല്ല, ഹൃത്വിക് റോഷനുമായുള്ള പ്രശ്നത്തില്‍ ദീപിക കങ്കണക്കൊപ്പം നില്‍ക്കാതിരുന്നത് താരത്തിനു ഈര്‍ഷ്യ ഉണ്ടാക്കിയിരുന്നു. താനും ദീപികയും നല്ല സുഹൃത്തുക്കളല്ലെന്ന് കങ്കണ ഒരു അഭിമുഖത്തിനിടെ പറയുകയും ചെയ്തിരുന്നു.
Post Your Comments