രഞ്ജിത്തിന്റെ പുത്തന്‍പണത്തിനു ശേഷം മമ്മൂട്ടിയും ഇനിയും ഒന്നിക്കുന്ന ചിത്രമാണ് പരോള്‍. ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്ന ഒരു അഭിമുഖത്തില്‍ ചിത്രത്തിന്റെ സംവിധാനം മമ്മൂട്ടി ചെയ്യാന്‍ തുടങ്ങിയതിനെ കുറിച്ചും ഇനിയ പറയുന്നു.
അജിത് പൂജപ്പുരയുടെ തിരക്കഥയില്‍ ശരത് സംവിധാനം ചെയ്യുന്ന ചിത്രമാണ് പരോള്‍. ‘ചിത്രത്തില്‍ ഞാനും മമ്മൂക്കയും തമ്മില്‍ വാദപ്രതിവാദങ്ങള്‍ നടത്തുന്ന ഒരു സീനുണ്ട്. വൈകാരികമായ ആ സീന്‍ കുറച്ച് ദൈര്‍ഘ്യമേറിയതാണ്. ഷൂട്ടിങ്ങിനിടെ എന്റെ ഒരുപാട് ക്ലോസപ്പ് ഷോട്ടുകള്‍ എടക്കാന്‍ പറഞ്ഞു. പിന്നെ ഇടയ്ക്ക് സംവിധായകനില്‍ നിന്ന് മൈക്ക് വാങ്ങി സ്വയം സംവിധാനം ചെയ്യാനും തുടങ്ങി’ യെന്ന് ഇനിയ പറയുന്നു.
അഭിനയിക്കുന്നയാളുടെ പ്രകടനം അത്രമേല്‍ ഇഷ്ടപെട്ടാല്‍ മാത്രമേ മമ്മൂക്ക അങ്ങനെ ചെയ്യുകയുള്ളുവെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞുവെന്നും അത് തനിക്കൊരു വലിയ ബഹുമതിയാണെന്നും ഇനിയ പറയുന്നു. ചിത്രത്തില്‍ മെഗാസ്റ്റാറിന്റെ സഹോദരിയായി അഭിനയിക്കുന്നത് മിയ ആണ്.
Post Your Comments