CinemaFilm ArticlesGalleryGeneralIndian CinemaInternationalLatest NewsNEWS

ഫഹദ് മുംബൈയില്‍

നടന്‍ ഫഹദ് ഫാസില്‍ ഇപ്പോള്‍ മുംബൈയിലാണ്. അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ‘ട്രാന്‍സ്’ എന്ന ചിത്രത്തിന്‍റെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് ഫഹദ് മുംബെയിലുള്ളത്. ചിത്രത്തിന്റെ ഛായാഗ്രഹണം അമല്‍ നീരദാണ് നിര്‍വ്വഹിക്കുന്നത്. മുബൈയില്‍ ഒരാഴ്ചത്തെ ചിത്രീകരണമാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. അതുകഴിഞ്ഞാല്‍ ഈ മാസാവസാനം ബാക്കി ഭാഗങ്ങള്‍ കൊച്ചിയില്‍ ചിത്രീകരിക്കും.
ശ്രീനാഥ് ഭാസിയും ഷെഹിന്‍ ഷാഹിറും പ്രധാന വേഷത്തില്‍ ചിത്രത്തിലുണ്ട്. വേണു സംവിധാനം ചെയ്യുന്ന കാര്‍ബണാണ് ഫഹദിന്റെ പ്രദര്‍ശനത്തിനൊരുങ്ങുന്ന മലയാള ചിത്രം. തമിഴില്‍ മോഹന്‍ രാജ സംവിധാനംചെയ്യുന്ന വേലൈക്കാരന്‍ ആണ് ഉടന്‍ പ്രദര്‍ശനത്തിനെത്തുന്ന മറ്റൊരു ചിത്രം. അടുത്ത ജനുവരിയില്‍ ചിത്രീകരണം തുടങ്ങുന്ന മണിരത്നം ചിത്രത്തിലും ഫഹദ് ഫാസില്‍ അഭിനയിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button