അന്താരാഷ്ട്ര ചലച്ചിത്രോല്സവുമായി ബന്ധപ്പെട്ടു നിരവധി വിമര്‍ശങ്ങള്‍ ഉയരുന്നത് സാധാരണമാണ്. ഐഎഫ്എഫ്കെയുടെ ഭാഗമായി സിങ്ക് സൗണ്ടിനെ കുറിച്ച് നടക്കുന്ന സെമിനാറില്‍ യോഗ്യതയില്ലാത്തവര്‍ പങ്കെടുക്കുന്നുവെന്നും ഉള്‍പ്പെടുത്തേണ്ടവരെ മാറ്റിനിര്‍ത്തുന്നുവെന്നും വിമര്‍ശിച്ച് ഡോ. ബിജു രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബിജിവിന്റെ വിമര്‍ശനം.
പോസ്റ്റ് പൂര്‍ണ്ണരൂപം
‘പ്രിയപ്പെട്ട ചലച്ചിത്ര അക്കാദമി , ഇങ്ങനെ കൂടെക്കൂടെ വിമര്‍ശനങ്ങള്‍ എഴുതിക്കാന്‍ ഇനിയും നിര്ബന്ധിതമാക്കരുത് ..ഇതൊക്കെ പറയേണ്ടത് ഉണ്ട് എന്നത് കൊണ്ട് പറയാതെ വയ്യ എന്നതിനാല്‍ മാത്രം പറയട്ടെ. ഇത്തവണ അക്കാദമി സിങ്ക് സൗണ്ട് എന്ന വിഷയത്തില്‍ ഒരു സെമിനാര്‍ നടത്തുന്നതായി കണ്ടു. റസൂല്‍ പൂക്കുട്ടിയും ബിശ്വദീപ് ചാറ്റര്‍ജിയും പങ്കെടുക്കുന്ന സെമിനാറില്‍ മലയാളത്തില്‍ നിന്നും പങ്കെടുക്കുന്നത് ഒരു മുഖ്യധാരാ സംവിധായകന് ആണ്. അക്കാദമി എന്ത് യോഗ്യതയുടെ അടിസ്ഥാനത്തില്‍ ആണ് സിങ്ക് സൗണ്ടിന്റെ സെമിനാറില്‍ അദ്ദേഹത്തെ പങ്കെടുപ്പിക്കുന്നത് എന്ന് വ്യക്തമാക്കണം. ഒരു സിനിമ പോലും പൂര്‍ണ്ണമായി അദ്ദേഹം സിങ്ക് സൗണ്ട് ഉപയോഗിച്ചു ചെയ്തതായി അറിവില്ല. പിന്നെ എന്താണ് ഈ സെമിനാറില്‍ അദ്ദേഹം പങ്കെടുക്കുന്നതിന്റെ യോഗ്യത.
മലയാളത്തില്‍ 5 സിനിമകളോളം പൂര്‍ണ്ണമായും സിങ്ക് സൗണ്ട് ചെയ്ത 3 സംവിധായകര്‍ ഉണ്ട് . അവര്‍ ആ സെമിനാറില്‍ ഇല്ല. മലയാളത്തില്‍ നിന്നും റസൂല്‍ പൂക്കുട്ടിക്ക് ശേഷം സൗണ്ട് ഡിസൈനിങ്ങില്‍ ദേശീയ പുരസ്കാരം നേടിയ സൗണ്ട് ഡിസൈനര്‍ ജയദേവന് ചക്കാടത്തിന് ആ സെമിനാറില്‍ ഇടമില്ല. മലയാളത്തില്‍ നിന്നും ലൊക്കേഷന്‍ സിങ്ക് സൗണ്ടിനു ദേശീയ പുരസ്കാരം നേടിയ രാധാകൃഷ്ണന് ആ സെമിനാറില്‍ ഇടമില്ല..ഇടമുള്ളത് പൂര്‍ണ്ണമായും സിങ്ക് സൗണ്ട് ഉപയോഗിച്ചു ഒരു സിനിമ പോലും ഇതേവരെ സംവിധാനം ചെയ്തിട്ടില്ലാത്ത ഒരു മുഖ്യധാരാ സംവിധായകന്..ഇതൊക്കെ എന്തോന്ന് അക്കാദമി..ജനങ്ങളുടെ നികുതി പണം ഉപയോഗിച്ചാണ് ഫെസ്റ്റിവല്‍ നടത്തുന്നത്. ഇത് ഇങ്ങനെ പ്രൈവറ്റ് ലിമിറ്റഡ് കമ്ബനി പോലെ സ്വജന പക്ഷപാതം ആകാമോ.’
Post Your Comments