
ദിലീപ് നായകനായി അഭിനയിച്ചുകൊണ്ടിരിക്കുന്ന പ്രൊഫസര്‍ ഡിങ്കന് എന്ന സിനിമയുടെ കഥ മാറ്റുന്നതായി വാര്‍ത്തകള്‍. അടുത്തിടെ പുറത്തിറങ്ങിയ മെര്‍സല്‍ എന്ന വിജയ് ചിത്രത്തിന്റെ കഥയുമായി സാമ്യം തോന്നിയതിനെ തുടര്‍ന്നാണ് കഥയില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചിരിക്കുന്നത്. സിനിമയുടെ ആദ്യ ഷെഡ്യൂള്‍ നേരത്തെ തന്നെ കഴിഞ്ഞിരുന്നു. അതിന് ശേഷമാണ് ഇങ്ങനെയൊരു തീരുമാനം എടുത്തിരിക്കുന്നത് . ബിഗ് ബഡ്ജറ്റില്‍ 3ഡി സാങ്കേതിക വിദ്യയിലാണ് പ്രൊഫസര്‍ ഡിങ്കന് ചിത്രീകരിക്കുന്നത്. സംവിധായകനായ റാഫി തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണിത്. പ്രശസ്ത ക്യാമറാമാനായ രാമചന്ദ്രബാബുവാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. നമിത പ്രമോദ് നായികയാകുന്നു.
തന്റെ ഒരു മാജിക് നമ്പര്‍ കൊണ്ട് ലോകത്തെ മുഴുവന്‍ ഞെട്ടിക്കണമെന്ന ആഗ്രഹവുമായി നടക്കുന്ന ഒരു മജീഷ്യന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. ‘മെര്‍സല്‍’ എന്ന ചിത്രത്തില്‍ വിജയിന്റെ ഒരു കഥാപാത്രം സമാനമായ കഥയാണ് പറഞ്ഞത്. ദിലീപ് ഈ സിനിമയില്‍ അഭിനയിക്കുന്നതും മാജീഷ്യന്‍ ആയിട്ടാണ്. മാജിക്കിലൂടെ പ്രതികാരം ചെയ്യുന്ന രംഗങ്ങളൊക്കെ മെര്‍സലില്‍ ഉണ്ടായിരുന്നു. ഡിങ്കനിലും അത്തരത്തിലുള്ള രംഗങ്ങള്‍ ഉള്ളതായും കുടുംബ പ്രേക്ഷകര്‍ക്ക് കുറച്ചുകൂടി സ്വീകാര്യമാകുന്ന തരത്തില്‍ തിരക്കഥ മാറ്റിയെഴുതാന്‍ റാഫി തയ്യാറായി എന്നുമാണ് വാര്‍ത്തകള്‍. ഡിങ്കന് ചിത്രീകരണം നടന്നുകൊണ്ടിരിക്കുമ്പോഴാണ് ദിലീപ് അറസ്റ്റില്‍ ആകുന്നത്. തുടര്‍ന്നുള്ള സംഭവങ്ങള്‍ ചിത്രീകരണത്തെ ബാധിക്കുകയും ചെയ്തു. 2018 ഓണം റിലീസായി ചിത്രം പ്രദര്‍ശനത്തിന് എത്തിക്കാനാനുള്ള തയ്യാറെടുപ്പിലാണ് അണിയറക്കാര്‍.
Post Your Comments