CinemaLatest NewsMollywoodMovie GossipsWOODs

ബാലചന്ദ്രമേനോന്‍ മലയാളത്തിനു സമ്മാനിച്ച നടി കാര്‍ത്തികയുടെ വിശേഷങ്ങള്‍ അറിയാം

 

‘മണിച്ചെപ്പ് തുറന്നപ്പോൾ’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയായിരുന്നു കാര്‍ത്തിക. സംവിധായകനും,നടനുമായ ബാലചന്ദ്ര മേനോന്‍ ആണ് കാര്‍ത്തികയെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തുന്നത്. ഏറെ ഭാഗ്യമുള്ള ഒരു നടി കൂടിയായിരുന്നു കാര്‍ത്തിക. മലയാളത്തില്‍ മോഹന്‍ലാലിനൊപ്പമാണ് കൂടുതല്‍ ചിത്രങ്ങളില്‍ അഭിനയിച്ചിരിക്കുന്നത്. കൂടാതെ പ്രിയദര്‍ശന്‍, ഭരതന്‍, പത്മരാജന്‍, ശശികുമാര്‍,സത്യന്‍ അന്തിക്കാട്, കമല്‍, ജോഷി തുടങ്ങിയ പ്രമുഖ സംവിധായരുടെ സിനിമകളില്‍ നായികയാകാനുള്ള ഭാഗ്യവും കാര്‍ത്തികയ്ക്കുണ്ടായി.

1980 കളിലെ ഏറ്റവും ശ്രദ്ധേയയായ ഒരു മികച്ച നടി കൂടിയായിരുന്നു കാർത്തിക. തന്റെ ലളിതവും, ഗൃഹാതുരത്വവുമുള്ള കഥാപാത്രങ്ങളാൽ മലയാളചലച്ചിത്രപ്രേക്ഷകരുടെ ഇടയിൽ അവിസ്മരണീയമായ ഒരിടം തീര്‍ക്കാന്‍ കാര്‍ത്തികയ്ക്ക് കഴിഞ്ഞു. ഉലകനായകന്‍ കമല്‍ ഹാസനൊപ്പം അഭിനയിച്ച ‘നായകൻ’ എന്ന ചിത്രത്തിലെ അഭിനയവും ശ്രദ്ധിക്കപ്പെട്ടിരുന്നു. അടിവേരുകള്‍,താളവട്ടം,ദേശാടനക്കിളി കരയാറില്ല, ജനുവരി ഒരു ഓര്‍മ, നീയെത്ര ധന്യ, ഉണ്ണികളേ ഒരു കഥ പറയാം,സന്മനസ്സുള്ളവര്‍ക്ക്‌ സമാധാനം തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടാന്‍ കാര്‍ത്തികയ്ക്ക് കഴിഞ്ഞു. അഞ്ചു വര്‍ഷം മാത്രം നീണ്ട അഭിനയജീവിതത്തിനിടെ പതിനെട്ടോളം ചിത്രങ്ങളിലാണ് ഒന്നിനൊന്നു മികച്ച വേഷങ്ങളില്‍ അഭിനയിച്ചത്. 1989 ല്‍ വിവാഹം കഴിഞ്ഞ ശേഷം സിനിമയില്‍ നിന്നും കാര്‍ത്തിക മാറി നില്‍ക്കുകയും ചെയ്തു. കാര്‍ത്തികയെ പോലൊരു ശാലീന സുന്ദരിയായ നടിയെ പിന്നീട് മലയാള സിനിമയ്ക്ക് ലഭിച്ചില്ലെന്നു പറയാം.

shortlink

Related Articles

Post Your Comments


Back to top button